കാറിന് തീപിടുത്തം ഉണ്ടായി ഗുരതര പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ ചോറ്റി ഓട്ടു കുന്നേൽ ഒ.ജി സാബു മരിച്ചു

കോട്ടയം :ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗുരുതരമായി പരുക്കേറ്റ ഉടമ മരിച്ചു. വാകത്താനം പാണ്ടൻചിറ (ചോറ്റി)ഓട്ടുകുന്നേൽ ഒ.ജി.സാബുവാണു (57) മരിച്ചത്.

ഇന്നു രാവിലെ 7.30നായിരുന്നു അന്ത്യം. ഇന്നലെ രാവിലെ 10.15നു പാണ്ടൻചിറയിലെ വീടിനു 20 മീറ്റർ അടുത്തുവച്ചാണു കാർ കത്തിയത്. ചെറു സ്ഫോടന ശബ്ദത്തോടെ കാർ കത്തിയമരുകയായിരുന്നു.

മിനിറ്റുകൾക്ക് അകം കാർ പൂർണമായും കത്തി. വാഹനത്തിന്റെ മുൻഭാഗത്താണ് ആദ്യം തീപടർന്നത്. സാബുവിന്റെ ഭാര്യ ഷൈനിയും പിന്നാലെ മക്കളായ അക്ഷയും അക്ഷരയും കാറിനടുത്തേക്ക് ഓടിയെത്തിയിരുന്നു.

സമീപത്തു ജോലി ചെയ്തിരുന്ന അതിഥിത്തൊഴിലാളികളും നാട്ടുകാരായ തൊഴിലാളികളും ചേർന്നാണു സാബുവിനെ കാറിനു പുറത്തെടുത്തത്. 70

ശതമാനത്തോളം പൊള്ളലുണ്ടായിരുന്ന സാബുവിനെ ആദ്യം ചെത്തിപ്പുഴയിലെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയൻ മുൻ സെക്രട്ടറിയാണ്. 

സമീപത്തു വീടുനിർമാണത്തിലേർപ്പെട്ടിരുന്ന അതിഥിത്തൊഴിലാളികളും നാട്ടുകാരും ഓടിയെത്തിയാണു രക്ഷാപ്രവർത്തനം നടത്തിയത്. കാറിന്റെ മുൻവാതിൽ തകർത്ത് ഇവർ സാബുവിനെ പുറത്തെടുത്തെങ്കിലും ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !