യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

മുണ്ടക്കയം: യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് കോസടി  ഭാഗത്ത് കുരിയിലംകാട്ടിൽ വീട്ടിൽ ഡെന്നീസ് ദേവസ്യ (31) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിയുമായി സൗഹൃദത്തിൽ ആവുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ ഇയാൾ മൊബൈലിൽ പകർത്തുകയും ചെയ്തു.

തുടർന്ന് യുവതി ഇയാളുമായുള്ള സൗഹൃദത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നുണ്ടായ വിരോധം മൂലം ഇയാൾ യുവതിയെ ചിത്രങ്ങള്‍ കാണിച്ചു ഭീഷണിപെടുത്തി  29 ആം തീയതി രാത്രി 8:00 മണിയോടുകൂടി തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി കയ്യില്‍ കരുതിയിരുന്ന വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു.

തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളെ കണ്ടെത്തി സാഹസികമായി  പിടികൂടുകയുമായിരുന്നു.

മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ എ, എ.എസ്.ഐ മാരായ ജോഷി പി.കെ, ഉജ്ജ്വല ഭാസി, സി.പി.ഓ മാരായ ജോൺസൺ, വിനോയ്, ശരത് ചന്ദ്രൻ,മഹേഷ്, രഞ്ജിത്ത്, റഫീഖ്  എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കട്ടപ്പന പോലീസ് സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !