അബുദാബി : യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് പുതിയ കേന്ദ്രങ്ങൾ നിലവിൽ വരും. എല്ലാ കോൺസുലാർ സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്നതിന് ‘ഇന്ത്യൻ കോൺസുലാർ അപ്ലിക്കേഷൻ സെൻറർ’ എന്ന സംവിധാനമാണ് എല്ലാ എമിറേറ്റുകളിലും സ്ഥാപിക്കാനൊരുങ്ങുന്നത്.
ഇതിനായി അബൂദബിയിലെ ഇന്ത്യൻ എംബസി സേവനദാതാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. യു.എ.ഇയുടെ പ്രധാന സ്ഥലങ്ങളിലെല്ലാം വേഗത്തിലും സുതാര്യമായും സേവനം എത്തിക്കുകയാണ് സംവിധാനം ലക്ഷ്യംവെക്കുന്നത്.സേവനങ്ങള്‍ കാര്യക്ഷമമാക്കുകയും കാത്തിരിപ്പ് സമയം കുറക്കുകയും എല്ലാ എമിറേറ്റുകളിലും സേവനങ്ങള്‍ ലഭ്യമാക്കുക എന്നിവ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ പാസ്പോര്‍ട്ട്, വിസ അപേക്ഷകള്‍ സ്വീകരിക്കുന്നതും നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്നത് ബി.എല്‍.എസ് ഇന്റര്‍നാഷനലും രേഖകളുടെ അറ്റസ്റ്റേഷന് സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഐ.വി.എസ് ഗ്ലോബല്‍ ഡോക്യുമെന്റുമാണ്.
ഇതല്ലാത്ത സേവനങ്ങള്‍ എംബസിയും ദുബൈയിലെ കോണ്‍സുലേറ്റും നേരിട്ടാണ് ചെയ്യുന്നത്. ഈ സേവനങ്ങളെല്ലാം ഏകീകൃതമായ ഒരു സംവിധാനത്തിന് കീഴിൽ വരുമെന്നതാണ് പുതിയ സംരംഭത്തിന്റെ മെച്ചം. അപേക്ഷകന് ആവശ്യമെങ്കിൽ താമസസ്ഥലത്തും സേവനം എത്തിക്കാൻ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.
യു.എ.ഇയില്‍ താമസിക്കുന്ന 35 ലക്ഷം ഇന്ത്യക്കാര്‍ക്കും സേവനങ്ങള്‍ ആവശ്യമുള്ള വിദേശികള്‍ക്കും ഉപകാരപ്പെടുന്നതാണ് ‘ഇന്ത്യൻ കോൺസുലാർ അപ്ലിക്കേഷൻ സെൻറർ’. പ്രവാസികള്‍ക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നതും വിശാലമായ പാര്‍ക്കിങ് സൗകര്യങ്ങളുള്ളതുമാകണം കേന്ദ്രങ്ങളെന്ന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.
ആഴ്ചയില്‍ ആറ് ദിവസവും പ്രവര്‍ത്തിക്കണമെന്നും ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റ് അപേക്ഷകർക്ക് നാല് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ സ്ലോട്ട് ലഭ്യമാക്കണമെന്നും ലഭിച്ച അപേക്ഷകള്‍ 20 മിനിറ്റിനുള്ളില്‍ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്. സേവനം നല്കുന്നതില് കാലതാമസം വരുത്തിയാൽ പിഴ ചുമത്തുകയും ചെയ്യും.
മലയാളം, ഇംഗ്ലീഷ്, അറബി, ഹിന്ദി തുടങ്ങി വിവിധ ഇന്ത്യന്‍ ഭാഷകളില്‍ വെബ്സൈറ്റ് ലഭ്യമാക്കണമെന്നും ടെലിഫോണ്‍, ഇ-മെയില്‍, മെസേജ് എന്നിവ വഴിയുള്ള പരാതികള്‍ പരിഹരിക്കാൻ കസ്റ്റമര്‍ കെയര്‍ സംവിധാനവും ഉണ്ടാകണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.