വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

പന്തളം: എംകോം വിദ്യാർഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം.

പെരുമ്പുളിക്കൽ പത്മാലയത്തിൽ രാധാകൃഷ്ണൻ നായരുടെ മകൾ ലക്ഷ്മി ആർ.നായരെയാണ് (22) ഇന്നലെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ചതി പറ്റി, എന്റെ മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി എന്ന് കുറിപ്പിൽ പറയുന്നു. അച്ഛനെയും അമ്മയെയും നന്നായി നോക്കണമെന്ന് അനിയനോടും പറഞ്ഞിട്ടുണ്ട്.

വിദേശത്ത് ജോലി നോക്കുന്ന ഒരു യുവാവുമായി ലക്ഷ്മിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇയാൾ അടുത്തു തന്നെ വിവാഹിതനാകുന്നുവെന്ന് ലക്ഷ്മി അറിഞ്ഞിരുന്നു.

ഈ മനോവിഷമം കാരണമാണോ ലക്ഷ്മി ജീവനൊടുക്കിയത് എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യമുന്നയിച്ച് സഹപാഠികൾ രംഗത്തു വന്നിട്ടുണ്ട്. അടൂരിൽ സ്വകാര്യ കോളജിൽ എംകോം വിദ്യാർഥിനിയായിരുന്നു. മാതാവ് ജയകുമാരി. സഹോദരൻ രജു ആർ.നായർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !