കോട്ടയം :വിവിധ കേസുകളിൽ പെട്ട് കോടതി ശിക്ഷ വിധിച്ച ശേഷവും ഒളിവിലായിരുന്ന 6 പേര് കൂടി പോലീസിന്റെ പിടിയിലായി.
ഇവർ കോടതിയിൽ ഹാജരാകാത്തതിനാൽ കോടതി ഇവർക്കെതിരെ കൺവിക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലായി നടത്തിയ പരിശോധനയിലാണ് കോട്ടയം ശാസ്താംകോവിൽ, മുടക്കൽ വീട്ടിൽ പ്രജീഷ്, അയ്മനം ചിറ്റക്കാട്ട് വീട്ടിൽ ശ്രീക്കുട്ടൻ,പനച്ചിക്കാട് തെക്കേപ്പറമ്പിൽ വീട്ടിൽ മനോജ്, ഇടമറുക് ഒറ്റലാനിക്കൽ വീട്ടിൽ സ്കറിയ, മൂന്നിലവ് തോട്ടക്കര വീട്ടിൽ ജോൺസൺ മാത്യു, മേലുകാവ് കൊടുംപിടി കാനത്തിൻകാട്ടിൽ വീട്ടിൽ ബിന്റോ തങ്കച്ചൻ എന്നിവരെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.