തിരുവനന്തപുരം: അരുവിക്കരയിൽ നവവധു ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ. മുള്ളിലവിലൻമൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മയാണ് മരിച്ചത്. ഞായറാഴ്ചപുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു സംഭവം.
ഭർതൃവീട്ടിലെ കിടപ്പുമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു രേഷ്മയെ കണ്ടെത്തിയത്. ഈ സമയം ഭർത്താവ് അക്ഷയ് രാജ് വീട്ടിൽ ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. രേഷ്മ മുറി തുറക്കാത്തതിനെത്തുടർന്ന് വീട്ടുകാർ പോലീസിനേയും നാട്ടുകാരേയും വിളിച്ചു വരുത്തുകയായിരുന്നു. മുറി തുറന്നപ്പോൾ രേഷ്മയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.പരിശോധനയിൽ നോട്ടുബുക്കിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഭർത്താവ് അക്ഷയ്ക്ക് മറ്റൊരു കുട്ടിയുമായി ബന്ധം ഉണ്ടെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. രേഷ്മയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ അരുവിക്കര സ്റ്റേഷനിൽ പരാതി നൽകി.
കഴിഞ്ഞദിവസം രാത്രി 11-വരെ പെൺകുട്ടിയുടെ മാതാപിതാക്കൾ അക്ഷയ് യുടെ വീട്ടിൽ ഉണ്ടായിരുന്നു. ആദ്യ ഓണമായതിനാൽ ഓണക്കോടിയുമായി എത്തിയതായിരുന്നു. ഇവർ പോയ ശേഷമായിരുന്നു ആത്മഹത്യ.
ആറ്റിങ്ങൾ സ്വദേശിയാണ് രേഷ്മ. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടേയും വിവാഹം. സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് അക്ഷയ്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. നെടുമങ്ങാട് തഹസിൽദാർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളേജ് മേർച്ചറിയിൽ കൊണ്ടുപോയി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.