പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ കേന്ദ്ര-സംസ്ഥന സർക്കാരുകൾക്കെതിരെയുള്ള ജനവികാരം പ്രതിഫലിക്കും: തിരുവഞ്ചൂർ രാധാകൃഷ്ണൻ.

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ദുർഭരണം ചർച്ച ചെയ്യപ്പെടുമെന്നും സർക്കാരുകൾക്കെതിരെയുള്ള ജനവികാരം പ്രതിഫലിക്കുമെന്നും കോൺഗ്രസ് അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അഭിപ്രായപ്പെട്ടു.

സബ്സിഡി നിരക്കിൽ വിതരണം ചെയ്യേണ്ട നിത്യോപയോഗ സാധനങ്ങൾ സിവിൽ സപ്ലൈയിസ് വഴി വിതരണം ചെയ്യാതെയും, നെൽകർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് നൽകാതെയും, കാർഷിക വിളകളുടെ വിലയിടിവ് പരിഹരിക്കൻ ശ്രമിക്കാതെയും , വിപണിയിൽ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാൻ ചെറുവിരൽ പോലും അനക്കാൻ തയ്യാറാകാത്ത ഇടതു സർക്കാരിന് പുതുപ്പള്ളിയിലെ  ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കാൻ അവകാശമില്ലന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.

യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു .

മുൻ മന്ത്രി കെ.സി.ജോസഫ്, കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം, കെ.പി.സി സി വൈസ് പ്രസിഡൻറ് വി.പി. സജീന്ദ്രൻ ,കെ.പി.സി സി ജനറൽ സെക്രട്ടറി കെ.ജയന്ത് , യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ, ഡി സി സി പ്രസിഡൻറ് നാട്ടകം സുരേഷ്, കുര്യൻ ജോയി, ടോമി കല്ലാനി,

റ്റി.സി. അരുൺ, റഫീക്ക് മണിമല, തമ്പി ചന്ദ്രൻ , ടോമി വേദഗിരി, റ്റി.ആർ മധൻലാൽ, കുഞ്ഞ് ഇല്ലംപള്ളി, പി.ആർ സേനാ , തോമസ് കല്ലാടൻ, ജയിസൺ ജോസഫ്, കെ.ബി ഗിരീശൻ, കുര്യൻ പി.കുര്യൻ, ബേബി തുപ്പലത്തിയിൽ ഫൈസൽ കണ്ണാംപറമ്പിൽ , തുടങ്ങിയവർ പ്രസംഗിച്ചു.

നാളെ 11-8-2023 , വെള്ളിയാഴ്ച്ച 10 AM ന് പാമ്പാടി കോൺഗ്രസ് ഓഫീസിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ യുഡിഫ് ഘടകക്ഷികളുടെ മണ്ഡലം പ്രസിഡന്റുമാരുടെയും നേതാക്കളുടെയും യോഗം ചേരാനും, തുടർന്ന് മണ്ഡലം, ബൂത്ത് തല യുഡിഎഫ് ഇലക്ഷൻ കമ്മറ്റികൾ രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !