കേരളത്തില്‍ നോക്കുകൂലി വാങ്ങുന്നയാള്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ത്തന്നെയുണ്ടെന്ന പരിഹാസവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍',,

കോഴിക്കോട്:  കേരളത്തില്‍ നോക്കുകൂലി വാങ്ങുന്നയാള്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ത്തന്നെയുണ്ടെന്ന പരിഹാസവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍.

മുഖ്യമന്ത്രിയുടെ മകളും മരുമകനും ഉള്‍പെടെയുള്ള ഒരു വലിയ കൊള്ളസംഘം കേരള ഖജനാവ് കട്ടുമുടിക്കുകയാണെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് ഒന്നും ചെയ്യാനാകുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. പിണറായി വിജയന്റെ ഐശ്വര്യം വീണയേക്കാളും വിവേകിനേക്കാളും വിഡി സതീശനായി മാറിയിരിക്കുകയാണെന്നും ശോഭ സുരേന്ദ്രന്‍ പരിഹസിച്ചു. 

ശോഭയുടെ വാക്കുകള്‍:

സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വീട്ടില്‍ത്തന്നെ നോക്കുകൂലി വാങ്ങുന്നയാളുണ്ടെന്ന് കേരളം മനസിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വളരെ നല്ല രീതിയില്‍ സാമ്ബത്തികം വീട്ടിലേക്കു കൊണ്ടുപോകാനും നല്ല രീതിയില്‍ കച്ചവടം നടത്താനുമൊക്കെ കഴിവുള്ള ആളാണെന്ന് കൂടുതല്‍ തെളിയുകയാണ്.

മുഖ്യമന്ത്രിയുടെ മകളും മകനും മരുമകനും ഉള്‍പെടെയുള്ള ഒരു വലിയ കൊള്ളസംഘം കേരള ഖജനാവ് കട്ടുമുടിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു. ഏതെങ്കിലും ഒരു പ്രസാഡിയോ കമ്പിനി വന്നാല്‍, അതിന്റെ ഉടമസ്ഥരായി മുഖ്യമന്ത്രിയുടെ വീട്ടുകാര്‍ മാറുന്നു. വിദേശത്തു പോയി കള്ളക്കടത്തു നടത്തുന്നുവെന്ന് ഇന്‍ഡ്യ മൊത്തം ചര്‍ച നടത്തുന്ന സാഹചര്യമുണ്ടാകുന്നു.

മുന്‍പ് സിപിഐ മുന്നണിയിലെ തിരുത്തല്‍ ശക്തിയായിരുന്നെങ്കില്‍, ഇന്ന് സിപിഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന്‍ പിണറായി വിജയന്റെ കാര്യസ്ഥനായി മാറിയിരിക്കുന്നു. എവിടെയാണ് ഇനി കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷ? സിപിഐയുടെ അവസ്ഥ ഇതാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശന് ഒന്നും ചെയ്യാനാകുന്നില്ല. പിണറായി വിജയന്റെ ഐശ്വര്യം വീണയേക്കാളും വിവേകിനേക്കാളും വിഡി സതീശനായി മാറിയിരിക്കുകയാണ്.

ഇത്രയും വലിയ ഒരു അഴിമതി കേരളത്തിനു മുന്നില്‍ ചര്‍ച ചെയ്യപ്പെട്ടിട്ട്, ഇതേക്കുറിച്ച്‌ നിയമസഭയില്‍ ഒരു വാക്കു പറയാനോ പ്രമേയം അവതരിപ്പിക്കാനോ പ്രതിപക്ഷം തയാറായില്ല- എന്നു ശോഭ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !