ഈരാറ്റുപേട്ട : ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തിൽ മേരി മാട്ടി മേരാ ദേശ് അഥവാ എന്റെ മണ്ണ്, എന്റെ രാജ്യം എന്ന ദേശാഭിമാനത്തിന്റെ ആഘോഷത്തിൽ ഈരാറ്റുപേട്ട നഗരസഭ. ഒപ്പം ഹർ ഘർ തിരംഗ' എന്ന പരിപാടിയുടെ ഭാഗമായി ദേശീയ പതാക വീടുകളിൽ ഉയർത്തുന്നതിന്റെ ഉദ്ഘാടനവും നടന്നു.
ഇന്നലെ നഗരസഭ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അരുവിത്തുറ തപാൽ ഓഫിസറിൽ നിന്നും ദേശീയ പതാക ഏറ്റുവാങ്ങി നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ ഉദ്ഘാടനം നിർവഹിച്ചു. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 76 വർഷം തികയുന്ന ഇന്ന് വിപുലമായ പരിപാടികളാണ് നടത്തുകയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് പറഞ്ഞു.രാവിലെ ഒമ്പതിന് നഗരസഭ ഓഫീസിൽ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ ദേശീയ പതാക ഉയർത്തും. വൈസ് ചെയർമാൻ ദേശസ്നേഹ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് മേരി മാട്ടി മേരാ ദേശ് സ്മരണ നിലനിർത്തുന്നതിന്റെ ഭാഗമായി 75 വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കാനായി വിതരണം ചെയ്യും.
സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ചരിത്രം പ്രമേയമാക്കി ഭിന്നശേഷി വിദ്യാർത്ഥികൾ നടത്തുന്ന പ്രത്യേക പരിപാടിയും ഇതോടൊപ്പമുണ്ടാകും. നടയ്ക്കൽ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ ആണ് പരിപാടി അവതരിപ്പിക്കുക.
ചടങ്ങിൽ നഗരസഭയിലെ മുതിർന്ന കൗൺസിലർ പി എം അബ്ദുൽ ഖാറിനെയും സ്പെഷ്യൽ സ്കൂൾ അദ്ധ്യാപകരെയും ആദരിക്കും. മുസ്ലിം ഗേൾസ് സ്കൂളിൽ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ഭാഗത്ത് നിർമിച്ച സെൽഫി പോയിന്റ് ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്യും.
ഇന്നലെ നഗരസഭയിൽ നടന്ന ദേശീയ പതാക ഏറ്റുവാങ്ങൽ ചടങ്ങിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. സഹല ഫിർദൗസ്, പ്രതിപക്ഷ നേതാവ് അനസ് പാറയിൽ, കൗൺസിലർമാരായ നാസർ വെള്ളൂപ്പറമ്പിൽ, ഫസിൽ റഷീദ്, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ അബ്ദുൽ മുത്തലിബ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനൂപ് ജി കൃഷ്ണ, വി എച്ച് അനീസ, സോണിമോൾ, തപാൽ ഓഫിസർ ബി ശ്രീകല, തപാൽ ജീവനക്കാരായ പി ടി അനിത, വി എച്ച് ഷംന, ശുചിത്വമിഷൻ യങ് പ്രൊഫഷണൽ ഹരിശങ്കർ തുടങ്ങിയവർ പങ്കെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.