സഹോദരന്‍റെ തെറ്റിന് ത്രിവര്‍ണ പതാക ഉയര്‍ത്തി യുവാവിന്‍റെ പ്രായശ്ചിത്തം,

ശ്രീനഗര്‍: ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ അംഗമായ സഹോദരന്‍റെ തെറ്റിനു പ്രായശ്ചിത്തവുമായി കാഷ്മീരി യുവാവ്.

ഭീകരപ്രവര്‍ത്തനത്തിലേക്കു വഴിതെറ്റി നീങ്ങിയ ജാവേദ് അഹമ്മദിന്‍റെ സഹോദരൻ റയീസ് അഹമ്മദ് സ്വന്തം വീടിനുമുന്നില്‍ ത്രിവര്‍ണപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കുകയായിരുന്നു. സഹോദരനു തെറ്റുപറ്റിയെന്നും മനംമാറ്റമുണ്ടാകണമെന്നും റയീസ് പറഞ്ഞു.

വടക്കൻ കാഷ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള സോപോറിലാണ് റയീസിന്‍റെ വസതി. മുപ്പതുവര്‍ഷത്തിലധികമായി ഭീകരരുടെ ഭീഷണി നിലനില്‍ക്കുന്ന മേഖലയാണ് സോപോര്‍. 

വിഘടനവാദി നേതാക്കളായ സയ്യദ് അലി ഷാ ഗീലാനി, അബ്ദുള്‍ ഗനി ഭട്ട്, പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഫ്സര്‍ ഗുരു തുടങ്ങിയവര്‍ സോപോര്‍ സ്വദേശികളാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !