ഡബ്ലിൻ;ഇന്ത്യ അയർലൻഡ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഡബ്ലിനിൽ രാത്രി 7,30 ന്'ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അമരത്തേക്ക് പേസർ ജസ്പ്രീത് ബുമ്രയുടെ രൂപത്തിൽ മറ്റൊരു നായകൻ കൂടി ഇന്ന് അവതരിക്കും. അയർലൻഡിനെതിരായ 3 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ,പരുക്കു ഭേദമായി ടീമിൽ തിരിച്ചെത്തിയ ജസ്പ്രീത് ബുമ്ര ട്വന്റി20 ക്യാപ്റ്റന്റെ റോളിൽ തന്റെ കന്നി മത്സരത്തിന് ഇന്നിറങ്ങും.
നയിക്കാൻ ബുമ്ര പരുക്കുമൂലം ഒന്നര വർഷത്തോളം ടീമിൽ നിന്നു വിട്ടുനിന്ന ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്ന ബുമ്രയ്ക്ക് തന്റെ നായകമികവു തെളിയിക്കാനുള്ള അവസരം കൂടിയാകും ഈ പരമ്പര. മുൻപ് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ നയിച്ചിട്ടുണ്ടെങ്കിലും ട്വന്റി20യിൽ ഇതാദ്യമായാണ് ബുമ്ര ക്യാപ്റ്റൻ കുപ്പായം അണിയുന്നത്.സീനിയർ താരങ്ങൾക്കും വെസ്റ്റിൻഡീസ് പര്യടനത്തിലെ നായകനായിരുന്ന ഹാർദിക് പാണ്ഡ്യ ഉൾപ്പെടെയുള്ളവർക്കും വിശ്രമം അനുവദിച്ചതിനാൽ തീർത്തും യുവനിരയുമായാണ് ഇന്ത്യ ഇന്നിറങ്ങുക.ഋതുരാജ് ഗെയ്ക്‌വാദ്, റിങ്കു സിങ്,ജിതേഷ് ശർമ,ശിവം ദുബെ തുടങ്ങിയ യുവതാരങ്ങൾക്ക് ഏഷ്യാ കപ്പ്,ഏകദിന ലോകകപ്പ് ടീമുകളിലേക്കുള്ള സിലക്‌ഷൻ ട്രയൽസ് കൂടിയാകും ഈ പരമ്പര.
ഫിറ്റ്നസ് തെളിയിച്ച് ഏകദിന ടീമിലേക്കു തിരിച്ചുവരാൻ ബുമ്രയ്ക്കും ഈ പരമ്പര അവസരം നൽകും.പരുക്കു ഭേദമായി തിരിച്ചെത്തുന്ന പേസർ പ്രസിദ്ധ് കൃഷ്ണയ്ക്കും പരമ്പരയിലെ പ്രകടനം നിർണായകമാകും. വെസ്റ്റിൻഡീസ് പരമ്പരയിൽ നിറംമങ്ങിയ മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ടെങ്കിലും കളിക്കാൻ അവസരം ലഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. സഞ്ജുവിനു പകരം ജിതേഷ് ശർമ ടീമിന്റെ വിക്കറ്റ് കീപ്പറാവാനാണ് സാധ്യത.
ഏകദിന ലോകകപ്പിന് യോഗ്യത നേടാൻ സാധിക്കാത്തതിന്റെ നിരാശയിലുള്ള അയർലൻഡിന് ആത്മവിശ്വാസം നിലനിർത്താൻ ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ പ്രകടനം നിർണായകമാണ്. ക്യാപ്റ്റൻ ആൻഡ്രൂ ബാൽബെർണി,ഹാരി ടക്കർ,ലോർകൻ ടക്കർ,ജോർജ് ഡോക്റെൽ,ജോഷ് ലിറ്റിൽ തുടങ്ങിയ മികച്ച താരനിരയുമായാണ് ഐറിഷ് പട എത്തുന്നത്.
പിച്ച് റിപ്പോർട്ട് ബാറ്റർമാരെ തുണയ്ക്കുന്ന പിച്ചാണ് ദ് വില്ലേജ് ക്രിക്കറ്റ് സ്റ്റേഡിയത്തിലേത്.മധ്യ ഓവറുകളിൽ സ്പിന്നർമാരുടെ പ്രകടനം നിർണായകമാകും. ഇതുവരെ ഇവിടെ കളിച്ച 5 ട്വന്റി20യും ഇന്ത്യ ജയിച്ചിരുന്നു.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.