ഏറ്റുമാനൂർ നഗരസഭയിൽ അവിശ്വാസ പ്രമേയം തള്ളി

കോട്ടയം :ഏറ്റുമാനൂർ നഗരസഭയിൽ അവിശ്വാസ പ്രമേയം തള്ളിയതിനെ തുടർന്ന് ചെയർപേഴ്സൺ ലൗലി ജോർജ്ജ് പടികരയ്ക്ക് ആശ്വാസം.

യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് കോറം തികയാതെ തള്ളിയത്. അവിശ്വാസപ്രമേയ ചർച്ചയിൽ 15 പേർ മാത്രമാണ് ഹാജരായത്.

യുഡിഎഫ് ക്യാമ്പുകളെ ഞെട്ടിച്ച് എൽഡിഎഫ് അംഗങ്ങളെ കൂടാതെ വൈസ് ചെയർമാൻ കെ.ബി. ജയമോഹൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഷാജി, സുനിത ബിനീഷ് എന്നിവർ ചർച്ചക്ക് എത്തി. 

ഭരണ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ  ലൗലി ജോർജിനെതിരെ 12 കൗൺസിലർമാർ  ഒപ്പിട്ടാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. 35 കൗൺസിലർമാരുള്ള നഗരസഭയിൽ 15 അംഗങ്ങളുടെ പിന്തുണയിലാണ് നിലവിൽ യുഡിഎഫ് ഭരിക്കുന്നത്.

കോൺഗ്രസിൻ്റെ പതിന്നൊന്നും കേരള കോൺഗ്രസിൻ്റെ രണ്ടും രണ്ട് സ്വതന്ത്രരുമുൾപ്പടെ 15 അംഗങ്ങളുടെ പിന്തുണയിലാണ് യുഡിഎഫ് ഭരണം നടത്തുന്നത്. പ്രതിപക്ഷത്ത് സിപിഎം - 9, കേരള കോൺഗ്രസ് (എം)-2, സിപിഐ- 1, സ്വതന്ത്രൻ-1 എന്ന നിലയിലാണ് കക്ഷിനില. ബാക്കി ഏഴ് പേർ എൻഡിഎയുടേതാണ്. അവിശ്വാസത്തിൻ്റെ പശ്ചാത്തലത്തിൽ യുഡിഎഫ് അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !