ധീരതയുടെയും സമൃദ്ധിയുടെയും ചിഹ്നമായ ത്രിവർണ്ണ പതാക വാനിൽ പാറിപ്പറന്നിട്ട് ഇന്ന് 76 വർഷം. ധീര സ്മരണയിൽ ഇന്ന് രാജ്യം 77-ാം സ്വാതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നത്. ‘നാനാത്വത്തിൽ ഏകത്വം’ എന്ന വാക്യം മുറുകെ പിടിച്ചാണ് രാജ്യം ഓരോ സ്വാതന്ത്ര്യ ദിനവും ആഘോഷിക്കുന്നത്. ഇന്ന് ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തും.
പതാക ഉയർത്തുന്ന വേളകൾ ആത്മനിർഭരതയുടെയും, ആത്മാഭിമാനത്തിന്റെയും, ആത്മവീര്യം പകരുന്ന നിമിഷം കൂടിയാണ്.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് രാജ്യത്തിന്റെ വളർച്ചയുമായി ബന്ധപ്പെട്ട് നിരവധി തരത്തിലുള്ള പ്രവചനങ്ങൾ നിലനിന്നിരുന്നു. എന്നാൽ, പല പ്രവചനങ്ങളെയും അതിജീവിച്ചാണ് ഓരോ മേഖലയിലും രാജ്യം നേട്ടം കൈവരിച്ചത്.76 വർഷങ്ങൾ പിന്നിട്ട് മുന്നിലേക്ക് കുതിക്കുമ്പോൾ ഓരോ മേഖലയിലും നിർണായക ചുവടുവെപ്പുകൾ നടത്താൻ ഭാരതത്തിന് സാധിച്ചിട്ടുണ്ട്.140 കോടിയിലധികം വരുന്ന ജനങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, ലോകരാജ്യം എന്ന നിലയിൽ നിന്നും ലോക നേതൃത്വത്തിലേക്ക് ഇന്ത്യ നടന്നു കയറുകയാണ്.
ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായും, നാലാമത്തെ സൈനിക ശക്തിയായും ഭാരതം മാറിയിട്ടുണ്ട്. ശാസ്ത്ര സാങ്കേതികവിദ്യകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനും രാജ്യത്തിന് ഇതിനോടകം സാധിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.