പാലക്കാട് : നാട്ടുരാജാവിനെ ചതിച്ചു കൊന്നതിനെതിരെ ദേശത്തിന്റെ പ്രതികാര സ്മരണ പുതുക്കുന്ന ഓണത്തല്ല് ഇന്നും നാളെയുമായി നടക്കും.
വിവിധ സമുദായങ്ങളുടെ കൂട്ടായ്മയിൽ തല്ലുമന്ദത്തു തിരുവോണം നാളിലും നായർ സമുദായം വേട്ടയ്ക്കരുമൻ ക്ഷേത്ര പരിസരത്ത് അവിട്ടം നാളിലുമാണു ഓണത്തല്ലു നടത്തുക.
സാമൂതിരിയുടെ സാമന്തന്മാരായിരുന്ന കുറൂർ നമ്പിടിയെ യുദ്ധത്തിൽ അയൽ നാടുവാഴിയായ കുതിരവട്ടത്തു നായർ ചതിച്ചു കൊന്നതറിഞ്ഞു പ്രതികാരം ചെയ്യാൻ ദേശവാസികൾ തീരുമാനിക്കുന്നു.നാളുകൾ നീണ്ട, നാടുകൾ തമ്മിലുള്ള പക ഒടുവിൽ സാമൂതിരി ഇടപെട്ട് ഒത്തുതീർപ്പാക്കി. നാട്ടുരാജാവിനെ നഷ്ടപ്പെട്ട പല്ലശ്ശന ദേശവാസികൾക്കു രാജാവിന്റെ സ്ഥാനത്തു പ്രതിഷ്ഠിക്കാൻ വേട്ടയ്ക്കൊരുമന്റെ വിഗ്രഹം നൽകി എന്നാണു വിശ്വാസ
രാജാവിനെ നഷ്ടപ്പെട്ട ദേശവാസികൾ ശത്രുവിനെ പോർ വിളിച്ചതിന്റെ ഓർമയ്ക്കായാണ് പല്ലശ്ശനക്കാർ ഓണത്തല്ല് നടത്തുന്നത്. ഓണത്തല്ലിനെത്തുന്ന വീരന്മാർ കുളിച്ചു ഭസ്മം അണിഞ്ഞു ഭക്ഷണം കഴിച്ചു നാലുംകൂട്ടി മുറുക്കി വീട്ടിൽ നിന്നു യാത്ര പറഞ്ഞിറങ്ങും. തിരുവോണ നാളിൽ ഏഴുകുടി സമുദായക്കാർ കളരിയിൽ നിന്നും ഒരുകുടി സമുദായം തല്ലുമന്ദം ഭഗവതി ക്ഷേത്രത്തിൽ നിന്നും വരി നിരന്നു കച്ചകെട്ടി എഴുന്നെള്ളും.
ദേശപ്രധാനികൾ പൊന്തിയുമായി മുന്നിലും മറ്റുള്ളവർ പിന്നിലുമായി അണിനിരക്കും. സമപ്രായക്കാർ വിളിച്ചു ചോദിച്ചാണു തല്ലു നടത്തുക. അവിട്ടത്തിനു കിഴക്കു, പടിഞ്ഞാറു മുറിക്കാർ വേട്ടയ്ക്കൊരുമൻ ക്ഷേത്രത്തിലെത്തും. ക്ഷേത്രത്തിൽ നിന്നു പുണ്യാഹ വെള്ളം തളിച്ചു വിധി പ്രകാരം മൂന്നു തവണ നിരയോട്ടം നടക്കുന്നതോടെയാണു തല്ലിനു തുടക്കമാകുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.