കോഴിക്കോട്: മുന്‍ ദേശീയ ഹാന്‍ഡ്ബോള്‍ താരം ജിപ്സി ജോസഫ് (52) ഓണാഘോഷത്തിനിടെ കുഴഞ്ഞുവീണു മരിച്ചു.
മേരിക്കുന്ന് ഹോളി റിഡീമര്‍ പള്ളിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന മ്യൂസിക്കല്‍ ചെയര്‍ മത്സരത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മലപ്പുറം ജില്ലാ കൃഷിവകുപ്പ് ഓഫീസില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു.ഭര്‍ത്താവ്: ജോസഫ് റിബല്ലോ (റിട്ട. മലപ്പുറം ജില്ലാ സാമൂഹൃനീതി ഓഫീസര്‍) മക്കള്‍: ആരോണ്‍ (യുകെ), ഓറേലിയ.
സംസ്കാരം ഇന്ന് രാവിലെ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം മേരിക്കുന്ന് ഹോളി റിഡീമര്‍ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.