പട്ടാമ്പി: യുവതിയുടെ ആത്മഹത്യയിൽ ഭര്‍ത്താവും ഭര്‍തൃമാതാവും പിടിയിൽ. വല്ലപ്പുഴ ചെറുകോട് എലപ്പുള്ളി ബാബുരാജിന്റെ (31) ഭാര്യ അഞ്ജന (26) മരിച്ച കേസിലാണു ഭര്‍ത്താവിനെയും അമ്മ സുജാതയെയും (50) പിടികൂടിയത്.
ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആയിരുന്നു ഇരുവരെയും പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണു വീടിനുള്ളില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ജന ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചു.കുടുംബവഴക്കും ഭര്തൃപീഡനവുമാണ് അഞ്ജനയുടെ ആത്മഹത്യയ്ക്കു കാരണമെന്നു ചൂണ്ടിക്കാണിച്ചു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണു ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും അറസ്റ്റ് ചെയ്തത്.
നേരത്തെയും ഭര്‍തൃപീഡനവുമായി ബന്ധപ്പെട്ട് അഞ്ജന പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു കുറച്ചുകാലം അഞ്ജന സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. പിന്നീടാണു ചെറുകോട്ടെ വീട്ടിലേക്കു തിരിച്ചെത്തിയത്.
ആത്മഹത്യാ പ്രേരണ, ഭര്‍തൃപീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണു പ്രതികളെ അറസ്റ്റ് ചെയ്തതെന്നു ഷൊര്‍ണൂര്‍ ഡിവൈഎസ്പി പി.സി. ഹരിദാസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി. അഭിനന്ദ് (അഞ്ച്), ആദിദേവ് (മൂന്ന്) എന്നിവര്‍ മക്കളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.