ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം സംഘടിപ്പിക്കുന്ന സാംസ്‌ക്കാരിക സമ്മേളനം സെപ്റ്റംബർ ഒന്നിന് നടക്കും

തിരുവനന്തപുരം:ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം സംഘടിപ്പിക്കുന്ന സാംസ്‌ക്കാരിക സമ്മേളനം സെപ്റ്റംബർ ഒന്നിന് നടക്കും.വൈകുന്നേരം 6 മണിക്ക് കൈതമുക്ക് അനന്തപുരം ബാങ്ക് ഓഡിറ്റോറിയത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യും.

ബാലസാഹിതി ചെയര്‍മാന്‍ എന്‍ ഹരീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. വി രതീഷ്, പ്രെഫ. ടി എസ് രാജന്‍, ഷാജു വേണുഗോപാല്‍ എന്നിവര്‍ സംസാരിക്കും. സെപ്റ്റംബര്‍ മൂന്നിന് വൈകിട്ട് ആറുമണിക്ക് ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന ഗോപികാ നൃത്തം നടി മേനകാ സുരേഷ് ഉദ്ഘാടനം ചെയ്യും. എം ഗോപാല്‍ അധ്യക്ഷം വഹിക്കും. അപര്‍ണ ആര്‍.പി, ജയശ്രീ ഗോപീകൃഷ്ണന്‍, ശ്രീലത ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും. 

സെപ്റ്റംബര്‍ നാലിന് വിവിധ കേന്ദ്രങ്ങളില്‍ ഗോമാതാപൂജയും വൃക്ഷപൂജയും നദീ വന്ദനവും നടക്കും. സെപ്റ്റംബര്‍ 5 നാണ് ഉറിയടി. സെപ്റ്റംബര്‍ 6 ന് വൈകുന്നേരം 4 ന് പാളയം മഹാഗണപതി ക്ഷേത്ര നടയില്‍നിന്നാരംഭിക്കുന്ന മഹാശോഭായാത്ര ഡോ ബി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ , കെ ജയകുമാര്‍, ചെങ്കല്‍ രാജശേഖരന്‍ നായര്‍, ഗായത്രി സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !