കോട്ടയം : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ ജേഷ്ഠ സഹോദരൻ അഞ്ചേരി ഇലയ്ക്കാട്ടു കടുപ്പിൽ വന്ദ്യ ദിവ്യശ്രീ ഇ. ജെ. ജോർജ് കശീശാ (95 ) കാലം ചെയ്തു.
കോട്ടയം സെമിനാരി ഹൈസ്കൂൾ, കീഴില്ലം സെന്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1956 ൽ യൂഹാനോൻ മാർത്തോമ്മായിൽ നിന്ന് ശെമ്മാശ് സ്ഥാനവും പത്മഭൂഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയിൽ നിന്ന് കശീശ്ശാ സ്ഥാനവും സ്വീകരിച്ചു.കുലശേകരം, പുല്ലൻ ചേരി, ചുങ്കത്തറ, മുതുകുളം, ഇടക്കര, കോവിലൂർ, മേഴക്കോട്, നാഗർകോവിൽ , പെരിനാട്, മുഖത്തല, കിഴക്കേ കല്ലട, കൈതക്കോട്, കറ്റാനം, താമരക്കുളം, നൂറനാട്, ചുനക്കര , ജാലഹള്ളി , മന്ദമരുതി, സൂററ്റ്, വാപി , ചന്ദക്കുന്ന്, പുതുപള്ളി, തലപ്പാടി, വാളകം, പൊടിയാട്ടുവിള, പേറ, മലയാലപ്പുഴ, അഞ്ചേരി ഇടവകളുടെ വികാരിയായി ശുശ്രൂഷ നിർവഹിച്ചു.
പതിനൊന്ന് വർഷം മാർത്തോമ്മാ സഭയുടെ ഹോസ്കോട്ട് മിഷൻ മിഷനറി, തെക്കൻ തിരുവിതാംകൂർ മിഷനറി, വാപി ഖരിയാർ റോഡ് മിഷനറി, മലയാലപ്പുഴ നവജീവൻ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.