മരണമൊഴിമാത്രം അടിസ്ഥാനമാക്കി ശിക്ഷ വിധിക്കരുത്‌: സുപ്രീംകോടതി,

ഡല്‍ഹി മരണമൊഴി കണക്കിലെടുക്കുമ്പോൾ കോടതികള്‍ വലിയ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീംകോടതി. മരണമൊഴിമാത്രം അടിസ്ഥാനപ്പെടുത്തി ഒരാളെ കൊലപാതകക്കേസില്‍ കുറ്റക്കാരനെന്ന് വിധിക്കുന്നതില്‍ അനൗചിത്യം ഉണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.

മരണമൊഴികള്‍ക്ക് കോടതികള്‍ എപ്പോഴും വലിയ പ്രാധാന്യം നല്‍കാറുണ്ട്. എന്നാല്‍, അത് സ്വമേധയാ നല്‍കിയതാണെന്നും സത്യസന്ധമാണെന്നും കോടതികള്‍ ഉറപ്പുവരുത്തണം. കൃത്യമായ മരണമൊഴി നല്‍കാനുള്ള മാനസികശേഷി പ്രതികള്‍ക്ക് ഉണ്ടായിരുന്നോയെന്ന കാര്യവും വിലയിരുത്തണം.

ജസ്റ്റിസ് ഭൂഷണ്‍ ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മരണമൊഴിയെ ശക്തമായ ഒരു തെളിവായി നിലനിര്‍ത്തിക്കൊണ്ട് അതിനെ സ്ഥിരീകരിക്കുന്ന മറ്റ് തെളിവുകള്‍കൂടി കണ്ടെത്തേണ്ട ബാധ്യത പ്രോസിക്യൂഷന് ഉണ്ടെന്നും കോടതി വ്യക്തമാക്കി. 

2017ല്‍ ഉത്തര്‍പ്രദേശ് സെഷൻസ് കോടതി വിധിച്ച വധശിക്ഷ ശരിവച്ച ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീല്‍ പരിഗണിക്കവേയാണ് സുപ്രീംകോടതി മൂന്നംഗബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !