മദ്യം തൊട്ടില്ലെങ്കിലും ഇന്ത്യക്കാരിൽ മൂന്നിലൊന്ന് പേരും ഈ രോഗത്തിന് ഇരകളാകുന്നു, ഞെട്ടിക്കുന്ന പഠന റിപ്പോർട്ടുമായി എയിംസ് ,,,

ന്യൂഡൽഹി:ഇന്ത്യയിൽ മൂന്നിലൊന്നു പേർക്ക് ഫാറ്റിലിവർ രോഗമോ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമോ ബാധിച്ചതായി എയിംസ് പഠനം പറയുന്നു.

ജേണൽ ഓഫ് ക്ലിനിക്കൽ ആൻഡ് എക്സ്പിരിമെന്റൽ ഹെപ്പറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, മുതിർന്നവരെ മാത്രമല്ല 35 ശതമാനം കുട്ടികളെയും ഈ രോഗം ബാധിച്ചിട്ടുള്ളതായി പറയുന്നു. 

ആദ്യഘട്ടത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്തതിനാൽ പലപ്പോഴും നോൺ ആൽക്കഹോളിക് ഫാറ്റിലിവർ രോഗം തിരിച്ചറിയപ്പെടാതെ പോകുന്നു. എന്നാൽ രോഗം മൂർച്ഛിച്ച് ചിലരിൽ ഇത് ഗുരുതരമായ കരൾരോഗമായി മാറുന്നു.

പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ പോലെ തന്നെയാണ് ഈ രോ​ഗവും. നിലവിൽ ഫാറ്റിലിവറിന് മരുന്നില്ല. എന്നാൽ ഈ അവസ്ഥ മാറുന്നതാണെന്നും എയിംസിലെ ഗാസ്ട്രോഎൻട്രോളജി വിഭാഗം തലവൻ ഡോ. അനൂപ് സരയ പറയുന്നു.

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നത് മാത്രമാണ് രോഗത്തെ അകറ്റാനുള്ള വഴി. പൊണ്ണത്തടി ഉള്ളവർ ശരിയായ ഭക്ഷണരീതിയിലൂടെയും ഫാസ്റ്റ് ഫുഡ് ഒഴിവാക്കിയും മധുരം ചേർന്ന ഭക്ഷണം ഒഴിവാക്കിയും ശരീരഭാരം കുറയ്ക്കുന്നത് രോഗസാധ്യതയും കുറയ്ക്കും. 

ഇന്ത്യയിൽ കരൾരോഗത്തിന് മദ്യപാനം ഒരു പ്രധാന കാരണമാണ്. മദ്യപാനികൾക്ക് ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, സീറോസിസ് ഇവ വരാം. ഇത് ക്രമേണ ലിവർ കാൻസറിനും മരണത്തിനും കാരണമാകും.

 എയിംസ് നടത്തിയ ഒരു പഠനത്തിൽ ക്ഷയരോഗ മരുന്ന് കഴിച്ച രോഗികളിൽ 67 ശതമാനം പേർ കരളിനു ക്ഷതം സംഭവിച്ച് മരിച്ചതായി കണ്ടെത്തി. ഇവരിൽ 60 ശതമാനവും ക്ഷയരോഗം ഉണ്ടെന്ന് ഉറപ്പിക്കാതെ സ്വയം മരുന്നു കഴിച്ചവരാണ്. 

സ്വയം ചികിത്സ ഒഴിവാക്കേണ്ടതാണ് ഡോ. സരയ പറയുന്നു. ന്യൂഡൽഹി എയിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം നടത്തിയ മറ്റൊരു പഠനത്തിൽ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ ബാധിച്ച 30 ശതമാനം പേർക്ക് കരളിന് ഗുരുതരമായ ക്ഷതം ഉണ്ടായതായി കണ്ടു. 50 ശതമാനത്തിലധികമായിരുന്നു ഇവരുടെ മരണനിരക്ക്. ശുദ്ധജലം മാത്രം ഉപയോഗിക്കുന്നു എന്നുറപ്പുവരുത്തിയാൽ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ തടയാൻ സാധിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !