ജനിച്ച് വീഴുന്ന കുഞ്ഞിന് ഏറ്റവും അനിവാര്യമായത് എന്താണെന്ന് ചോദിച്ചാല്‍ കണ്ണുംപൂട്ടി എല്ലാവരും പറയുന്ന ഉത്തരം 'മുലപ്പാല്‍' എന്നായിരിക്കും.
കുഞ്ഞിന്റെ വളര്‍ച്ചയില്‍ അത്രമാത്രം ശ്രേഷ്ഠമാണ് മുലപ്പാല്‍. മുലപ്പാലിന്റെ ഗുണങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാനും ഈ വിഷയത്തേക്കുറിച്ച് ബോധവത്കരണം നടത്താനും ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന 1991 മുതല്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ മുലയൂട്ടല്‍വാരമായി ആചരിക്കുന്നത്.മുലയൂട്ടുന്നതിനെക്കുറിച്ച് മാത്രമല്ല ഈ കാലഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട മറ്റുചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം. അതിൽ പ്രധാനമാണ് അമ്മമാർ എന്ത് കഴിക്കണം എന്തെല്ലാം കഴിക്കരുത് എന്നത്.
മുലയൂട്ടുന്ന അമ്മമാര്‍ ഉപേക്ഷിക്കേണ്ടവ,
പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് ഒഴിവാക്കണം. കാബേജ്, കോളിഫ്ളവര്‍, ബ്രോക്കോളി തുടങ്ങിയവ പച്ചയോടെ കഴിക്കുന്നത് പതിവാണ്. എന്നാല്‍ മുലയൂട്ടുന്ന അമ്മമാര്‍ ഇത് ഒഴിവാക്കണമെന്നാണ് പോഷകാഹാരവിദഗ്ധര്‍ പറയുന്നത്. ഇത് ഗ്യാസ് മൂലമുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. മാത്രമല്ല ഭക്ഷവിഷബാധ ഉണ്ടാകാനും സാധ്യതയുണ്ട്.
കഫീന്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ കാപ്പി കുടിക്കുന്നത് കുട്ടികള്‍ക്ക് നല്ലതല്ല. മുലയൂട്ടുന്ന അമ്മമാര്‍ കാപ്പി കുടിക്കുന്നതുവഴി കുഞ്ഞുങ്ങളിലേക്കും കഫീന്‍ എത്തുകയും ഇത് അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. കുഞ്ഞുങ്ങളുടെ ഉറക്കത്തെയും ഇത് ബാധിക്കും.
ട്യുണ, അയല പോലുള്ള മെര്‍ക്കുറി കൂടുതലടങ്ങിയ മീനുകള്‍ ഒഴിവാക്കാം. ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി ശരീരത്തിലെത്തുന്നത് കുഞ്ഞിന്റെ നാഡീവ്യവസ്ഥയെ ശാശ്വതമായി ബാധിക്കും.
ഇത് കുഞ്ഞുങ്ങളുടെ വളര്‍ച്ച സാവധാനത്തിലാകാനും മറ്റ് തകരാറുകള്‍ ഉണ്ടാകാനും കാരണമാകുകയും ചെയ്യും. കുരുമുളക്, പാര്‍സ്ലി എന്നിവയൊക്കെ മുലപ്പാല്‍ കുറയ്ക്കുന്നവയാണ്. ഇവയെ ആന്റി ഗാലക്റ്റഗോഗുകള്‍ എന്നാണ് പറയുന്നത്.
മുലയൂട്ടുമ്പോള്‍ മദ്യം ഒഴിവാക്കുന്നതാണ് ഏറ്റവും സുരക്ഷിതം. കാരണം, ഇത് കുഞ്ഞുങ്ങള്‍ക്ക് പാലിന്റെ ലഭ്യത കുറയ്ക്കാന്‍ കാരണമാകും. മാത്രമല്ല, മദ്യപാനം മൂലം കുഞ്ഞുങ്ങള്‍ പാല് കുട്ടിക്കുന്നതിന്റെ അളവിലും കുറവുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുകയും അവരുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.