24 മണിക്കൂറിനിടെ ജീവന്‍ നഷ്ടപ്പെട്ടത് 18 രോഗികള്‍ക്ക്; മുംബൈയില്‍ ആശുപത്രിയില്‍ കൂട്ടമരണം, അന്വേഷിക്കാന്‍ സംസ്ഥാനതല സമിതി,

മുംബൈ: മഹാരാഷ്ട്രയിലെ താനെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 18 രോഗികള്‍ മരിച്ചു. സംഭവത്തില്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചംഗ ഉന്നതതല സമിതിയും അന്വേഷിക്കും.പ്രായാധിക്യവും രോഗതീവ്രതയുമാണ് മരണത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. വൃക്കരോഗം ബാധിച്ചവര്‍, ന്യുമോണിയ ബാധിതര്‍, റോഡ് അപകടങ്ങളില്‍ പരുക്കേറ്റവര്‍ തുടങ്ങിയവരാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ചികിത്സാപ്പിഴവിനെ തുടര്‍ന്നാണ് ഇത്രയും രോഗികള്‍ മരിച്ചതെന്ന് ആരോപിച്ച്‌ മരിച്ചവരുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. പത്ത് സ്ത്രീകളും എട്ട് പുരുഷന്‍മാരുമാണ് മരിച്ചത്. 

ഇവരില്‍ 12 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്നവരാണ്.അതിനിടെ, ആശുപത്രിയില്‍ ജീവനക്കാരുടെ കുറവുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സമീപ ജില്ലകളില്‍ നിന്നുള്‍പ്പെടെ നിരവധി രോഗികളാണ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !