എള്ളുണ്ടയും എള്ളുപായസവുമെല്ലാം നമുക്കൊരുപാട് ഇഷ്ടമുള്ളവയാണ്. എന്നാല്‍ എള്ളിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് നമുക്ക് വലിയ ധാരണയില്ല.എള്ളില്‍ ധാരാളം കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം ഒരു സ്പൂണ്‍ എള്ളിലുണ്ട്. എള്ളില്‍ ധാരാളം സിങ്കും അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ബലത്തിന് ഇത് ഏറെ നല്ലതാണ്. ധാരാളം കോപ്പര്‍ അടങ്ങിയ ഒന്നാണ് എള്ള്. വാതം പോലുള്ള പ്രശ്നങ്ങള്‍ക്കും അത്യുത്തമമാണ്.എള്ളില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. എള്ളിലെ മഗ്നീഷ്യം സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ അമിനോആസിഡായ ട്രിപറ്റോഫാന്‍ സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനത്തെ സഹായിക്കും.
കറുത്ത എള്ളില്‍ ആന്റിഓക്സിന്റുകള്‍ ധാരാളമുണ്ട്. ഇത് ഓക്സിഡേറ്റീവ് നാശം കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി ലിവറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. ഹൃദയാരോഗ്യത്തിനു ചേര്‍ന്ന ഒന്നാണ് കറുത്ത എള്ള്.
മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിര്‍ദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് ഡോക്ടറുടെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടുക
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.