പാലക്കാട് തിരുവാഴിയോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം നിരവധിപ്പേർക്ക് പരുക്ക്

തിരുവാഴിയോട്:പാലക്കാട് തിരുവാഴിയോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം.ചെന്നൈയിൽനിന്ന് കോഴിക്കോടേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.കാർഷിക വികസന ബാങ്കിന് മുന്നിൽ ബുധനാഴ്ച പുലർച്ചെയാണ് അപകടം.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ബസിന്റെ അടിയിൽപ്പെട്ട രണ്ട് പേരാണ് മരിച്ചത്. ഇവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.ഇവരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

38 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.ബസിലുണ്ടായിരുന്നവരെയെല്ലാം പുറത്തെടുത്തിട്ടുണ്ട്.അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.ഏതാനും പേരുടെ നില ​ഗുരുതരമാണെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം.മലപ്പുറം സ്വദേശി സൈനബാ ബീവിയാണ് മരിച്ചത്.രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

നിയന്ത്രണം വിട്ട് മറിഞ്ഞതോടെ റോഡിന് കുറുകെ കിടക്കുന്ന നിലയിലായിരുന്നു ബസ്.പോലീസും ഫയർഫോഴ്‌സും പ്രദേശവാസികളും ചേർന്ന് വാഹനം  റോഡിൽനിന്ന്‌ മാറ്റാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !