ഇടുക്കി നെടുങ്കണ്ടത്ത് ഗൃഹനാഥൻ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ ആത്മഹത്യയോ കൊലപാതകമോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്

ഇടുക്കി:നെടുങ്കണ്ടത്ത് ഗൃഹനാഥൻ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയിൽ.നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കല്‍ സണ്ണിയാണ് മരിച്ചത്. വെടിയേറ്റാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.രാത്രി 11 മണിയോടെ സണ്ണിയുടെ മുറിയില്‍നിന്ന് വെടിയൊച്ചപോലെ ശബ്ദം കേട്ടതായി ഭാര്യ അടക്കമുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്.തുടര്‍ന്ന് തൊട്ടടുത്തമുറിയില്‍നിന്ന് ഭാര്യ വന്നുനോക്കിയപ്പോള്‍ ചോരയില്‍കുളിച്ചനിലയിലാണ് ഗൃഹനാഥനെ കണ്ടത്.

മൃതദേഹത്തില്‍ കഴുത്തിലും കൈകളിലും ഉള്‍പ്പെടെ മുറിവുകളുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

ഇന്ന് വിശദമായ അന്വേഷണം പോലീസ് നടത്തിയെങ്കിലും മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറായില്ല. സ്വയം വെടിവെച്ചതാണോ മറ്റാരെങ്കിലും കൊലപ്പെടുത്തിയതാണോ എന്ന ദുരൂഹത നിലനിൽക്കുന്നതായും പ്രദേശ വാസികൾ പറയുന്നു  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !