കഴിഞ്ഞമാസം ബാങ്കോക്കില്‍ ഏഷ്യന്‍ അത്ലറ്റിക്സ് തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് ഏഷ്യയിലെ ഏറ്റവും മികച്ച അത്ലറ്റിക് അസോസിയേഷനായി ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ചുദിവസത്തെ മത്സരം കഴിഞ്ഞ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍നേട്ടവുമായാണ് ഇന്ത്യ ബാങ്കോക്കില്‍നിന്ന് മടങ്ങിയത്.
അതുപോലെ ഇന്ത്യയ്ക്ക് ശുഭവാര്‍ത്തയുമായാണ് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ശനിയാഴ്ച ഹംഗറിയിലെ ബുഡാപെസ്റ്റില്‍ തുടക്കമാവുന്നത്. ലോക അത്ലറ്റിക്സ് വൈസ് പ്രസിഡന്റ്സ്ഥാനത്തേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരന് മത്സരിച്ചു ജയിച്ചു. ഇന്ത്യന്‍ അത്ലറ്റിക്സ് ഫെഡറേഷന് (എ.എഫ്.ഐ.) അധ്യക്ഷന്‍ അദില്‍ സുമരിവാല. ബാങ്കോക്കിലേതുപോലെ ബുഡാപെസ്റ്റിലും ശുഭവാര്‍ത്തയുണ്ടാകുമെന്ന വിശ്വാസത്തിലാണ് 28 അംഗ ഇന്ത്യന്‍ ടീം ഇറങ്ങുന്നത്.
മീറ്റ് 27-ന് സമാപിക്കും.ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ രണ്ട് ഇന്ത്യക്കാരേയുള്ളൂ. കഴിഞ്ഞവര്‍ഷം യൂജിനില്‍ വെള്ളി നേടിയ നീരജും 20 കൊല്ലം മുമ്പ് പാരീസില്‍ ലോങ്ജമ്പില്‍ വെങ്കലം നേടിയ മലയാളിതാരം അഞ്ജു ബോബി ജോര്‍ജും. ഉജ്ജ്വലഫോമിലുള്ള നീരജാണ് ഇക്കുറി ഇന്ത്യയെ നയിക്കുന്നത്. ചുമതലക്കാരിയായി അഞ്ജു ബോബി ജോര്‍ജുമുണ്ട്. ഈ ഡബിള്‍ എന്‍ജിന്റെ ചാലകശക്തിയില്‍ ഇന്ത്യ എത്രദൂരം മുന്നോട്ടുപോകുമെന്നാണ് അറിയേണ്ടത്.
പരിക്കില്‍നിന്ന് തിരിച്ചുവന്ന് സീസണില്‍ 88.66 മീറ്ററും 88.67 മീറ്ററും എറിഞ്ഞ നീരജ് ചോപ്ര തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ.ലോങ്ജമ്പില്‍ മലയാളിതാരം എം. ശ്രീശങ്കര്‍, സ്റ്റീപ്പിള്‍ ചേസ് താരം അവിനാശ് സാബ്ലെ എന്നിവരില്‍നിന്ന് ഇന്ത്യ അദ്ഭുതം പ്രതീക്ഷിക്കുന്നു. ലോങ്ജമ്പില്‍ ലോകത്ത് ഈസീസണിലെ ഏറ്റവും മികച്ച മൂന്നാം ദൂരം ശ്രീശങ്കറിന്റേതാണ് (8.41 മീറ്റര്‍). ആ പ്രകടനം ആവര്‍ത്തിക്കാനായാല്‍ ശ്രീശങ്കര്‍ ചരിത്രം കുറിക്കും.
ജെസ്വിന് ആല്‍ഡ്രിന്റെ 8.26 മീറ്റര്‍ 11-ാം സ്ഥാനത്തുണ്ട്. അഞ്ജുവിന്റെ ശിഷ്യ ഷൈലി സിങ്ങാണ് ഇന്ത്യ ഉറ്റുനോക്കുന്ന മറ്റൊരു താരം. വനിതാ ലോങ്ജമ്പില്‍ 6.76 മീറ്റര്‍ ചാടി ഷൈലി അഞ്ജുവിന്റെ ദേശീയ റെക്കോഡിന്റെ തൊട്ടടുത്താണ്. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ 8:11.20 മിനിറ്റില്‍നിന്ന് മുന്നേറാനായാല്‍ സാബ്ലെ മെഡല്‍ തൊട്ടേക്കാം. ട്രിപ്പിള്‍ജമ്പില്‍ പ്രവീണ്‍ ചിത്രവേലിന്റെ 17.37 ഈ സീസണിലെ അഞ്ചാം മികച്ച ദൂരമാണ്.
പരിക്കുകാരണം സീസണ് മുഴുവന്‍ പുറത്തിരുന്ന മലയാളിതാരം എല്‍ദോസ് പോളിന് 17.03 ല്‍നിന്ന് മുന്നേറാനായാല്‍ മെഡല്‍ അപ്രാപ്യമാവില്ല. ആറ് മലയാളികള്‍ ശ്രീശങ്കര്‍, എല്‍ദോസ് പോള്‍ എന്നിവരെക്കൂടാതെ നാല് മലയാളികള്‍ കൂടിയുണ്ട് ടീമില്‍. ട്രിപ്പിള്‍ ജമ്പര്‍ അബ്ദുള്ള അബൂബക്കറും 4ഃ400 മീറ്റര്‍ റിലേ താരങ്ങളായ അമോജ് ജേക്കബും മുഹമ്മദ് അനസും മുഹമ്മദ് അജ്മലും.കൂടാതെ കര്‍ണാടകയില്‍ വളര്‍ന്ന മലയാളി മിജോ ചാക്കോ കുര്യനും റിലേ ടീമിലുണ്ട്.
ഇന്ത്യന്‍ ടീം ജാവലിന്‍ ത്രോ-നീരജ് ചോപ്ര, ഡി.പി. മനു, അന്നു റാണി, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ്- അവിനാശ് സാബ്ലെ, പാറുല്‍ ചൗധരി, ലോങ്ജമ്പ്- എം. ശ്രീശങ്കര്‍, ജെസ്വിന് ആല്ഡ്രിന്, 20 കിലോ മീറ്റര്‍ നടത്തം- അക്ഷദീപ് സിങ്, വികാസ് സിങ്, പരംജീത്ത് സിങ്, ഭാവന ജാഠ്, 35 കിലോമീറ്റര്‍ നടത്തം-രാംബാബു, 100 മീ. ഹര്‍ഡില്‍സ് ജ്യോതി യരാജി, 800 മീറ്റര്‍-കൃഷന് കുമാര്‍,
ഹൈജമ്പ്- സര്‍വേഷ് അനില്‍ കുഷാരെ, ട്രിപ്പിള്‍ ജമ്പ്- എല്‍ദോസ് പോള്‍, പ്രവീണ്‍ ചിത്രവേല്‍, അബ്ദുള്ള അബൂബക്കര്‍, 1500 മീറ്റര്‍ - അജയ് കുമാര്‍ സരോജ്, 400 മീറ്റര്‍ ഹര്‍ഡില്‍സ് സന്തോഷ് കുമാര്‍ തമിളരസന്‍, 4ഃ400 മീറ്റര്‍ റിലേ-അമോജ് ജേക്കബ്, മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, രാജേഷ് രമേഷ്, അരുള്‍ രാജലിംഗം, മിജോ ചാക്കോ കുര്യന്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.