ഈ ദുരിതം കണ്ടു കൊണ്ടിരിക്കാനാവില്ല: 16കാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി

ഭോപ്പാല്‍: ബലാത്സംഗത്തിന് ഇരയായ പതിനനാറ് വയസ്സുകാരിയുടെ പതിനെട്ടു മാസം പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി മധ്യപ്രദേശ് ഹൈക്കോടതി.

പെണ്‍കുട്ടിയുടെ ദുരിതത്തില്‍ നിശബ്ദ കാഴ്ചക്കാരായിരിക്കാന്‍ കോടതിക്കാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് മിലിന്ദ് രമേശ് ഫദകെയുടെ നടപടി.

അക്രമിയുടെ കുഞ്ഞിനെയും പേറിയാണ് ഈ കുട്ടിയുടെ ജീവിതം. ഈ കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നാല്‍ ജീവിതകാലം മുഴുവന്‍ ആ ദുരിതം അവളെ പിന്തുടരും. കോടതിക്ക് അതില്‍ കാഴ്ചക്കാരായി ഇരിക്കാനാവില്ലെന്ന് ബെഞ്ച് പറഞ്ഞു.

അക്രമിയുടെ കുഞ്ഞിനെ അവള്‍ പ്രസവിക്കുന്നതിനെ മാതാപിതാക്കള്‍ അനുകൂലിക്കുന്നില്ല. ഈ കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നാല്‍ സാമൂഹ്യമായി അവള്‍ പറഞ്ഞറിയിക്കാനാവാത്ത ദുരിതത്തിലൂടെ കടന്നുപോവേണ്ടി വരും. മാത്രമല്ല, ഈ ചെറുപ്രായത്തിലെ പ്രസവം അവളുടെ ജീവനും ഭീഷണിയാവുമെന്ന് കോടതി പറഞ്ഞു.

ഗര്‍ഭഛിദ്രത്തിനു തടസ്സമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ് കോടതി ഇതിന് അനുമതി നല്‍കിയത്. പെണ്‍കുട്ടിയുടെ പേരു വിവരങ്ങള്‍ രഹസ്യമായി കൈകാര്യം ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !