ജമ്മുകശ്മീർ;ലഡാക്കിൽ നിന്നും 230 കിലോമീറ്റർ ദൂരത്തേക്ക് ബൈക്കിൽ യാത്ര ചെയ്ത രാഹുൽ ഗാന്ധിക്ക് ‘നന്ദിയറിയിച്ച്’ കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ കമൻറ് 'നരേന്ദ്ര മോദി സർക്കാർ പണിത മികവുറ്റ റോഡുകൾ പ്രമോട്ട് ചെയ്യുന്നതിനാ’ണ് കേന്ദ്രമന്ത്രി നന്ദിയറിയിച്ചത്.
കോൺഗ്രസ് ഭരണകാലത്ത് ഇതേ റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടുന്ന വിഡിയോയും, മോദി സർക്കാർ വന്നശേഷം റോഡിനു വന്ന മാറ്റം ഉൾപ്പെടുന്ന വിഡിയോയും ഇതിനൊപ്പം റിജിജു പങ്കുവച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം രാഹുൽ ഗാന്ധി നടത്തിയ ബൈക്ക് യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.‘‘നരേന്ദ്രമോദി സർക്കാർ പണികഴിപ്പിച്ച മികവുറ്റ റോഡുകൾ പ്രമോട്ട് ചെയ്യുന്നതിന് രാഹുൽ ഗാന്ധിക്ക് നന്ദി. കശ്മീർ താഴ്‌വരയിൽ വിനോദസഞ്ചാര മേഖല എങ്ങനെ കുതിച്ചുയരുന്നുവെന്ന് അദ്ദേഹം കാണിച്ചുതന്നു. മാത്രമല്ല, ശ്രീനഗറിലെ ലാൽ ചൗക്കിൽ നമ്മുടെ ‘ദേശീയ പതാക’ ഇപ്പോൾ സമാധാനപരമായി ഉയർത്താനാകുമെന്നും അദ്ദേഹം നമ്മെ ഓർമിപ്പിക്കുന്നു’ എന്നും കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു'
കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും രാഹുലിന്റെ യാത്രയെ അഭിനന്ദിച്ച് രംഗത്തെത്തി. ‘‘ആർട്ടിക്കിൾ 370മായി ബന്ധപ്പെട്ട വിഷയങ്ങൾക്കു ശേഷമുള്ള ലേയും ലഡാക്കും കാണാനും അതേക്കുറിച്ച് പ്രചരിപ്പിക്കാനും രാഹുൽ ഗാന്ധി നേരിട്ട് കശ്മീർ താഴ്‌വരയിലേക്ക് ഒരു യാത്ര നടത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ യാത്രയുടെ നേർക്കാഴ്ചകൾ കണ്ട് ഞങ്ങളും ആഹ്ലാദിക്കുന്നു’ എന്ന് പ്രഹ്ലാദ് ജോഷിയും കുറിച്ചു.നിലവിൽ ലഡാക്കിലുള്ള രാഹുൽ ഗാന്ധി, പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജൻമവാർഷിക ദിനമായ ഇന്ന് പാംഗോങ്ങിൽ ചെലവഴിക്കും. യാത്രയിൽ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസും ഒപ്പമുണ്ട്. ബൈക്ക് യാത്ര ഇഷ്ടപ്പെടുന്ന രാഹുലിനു ഡൽഹിയിലെ സുരക്ഷാ പ്രശ്നങ്ങൾ മൂലം അതിനു സാധിക്കില്ല.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.