കൊല്ലം:കുത്തേറ്റനിലയിൽ ചോരഒലിപ്പിച്ച് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവാവ് മരിച്ചു. അഞ്ചാലുംമൂട് കാഞ്ഞാവെളി തെക്കേത്തേരി കളിയിൽചിറയിൽ വീട്ടിൽ അനീസ് (38) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.45ഓടെയാണ് സംഭവം. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ സ്ഥിരമായി കാണാറുള്ള മാഹിൻ എന്നയാളാണ് തന്നെ കുത്തിയതെന്നാണ് അനീസ് മരിക്കുന്നതിന് മുമ്പ് പൊലീസിന് മൊഴി നൽകി.
കർബല മേൽപ്പാലത്തിന്റെ ഭാഗത്തുനിന്ന് ചോരപുരണ്ടനിലയിൽ നടന്നുവന്ന അനീസ്, ഒന്നാം പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീഴുകയായിരുന്നു. റെയിൽവേ പൊലീസും ചുമട്ടുതൊഴിലാളികളും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. മദ്യലഹരിയിലായിരുന്ന യുവാവ്, താൻ ആനപ്പാപ്പാനാണെന്നും പേര് അനീസ് എന്നാണെന്നും പറഞ്ഞുകൊണ്ടിരുന്നു.പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടയിൽ അവശനായ അനീസിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു.കുത്തേറ്റിട്ട് ഏറെനേരമായെന്നും ചോരവാർന്നാണ് മരണം സംഭവിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.
കുത്തേറ്റ ഭാഗം തുണികൊണ്ട് കെട്ടിയാണ് ഇയാൾ വന്നത്. എവിടെവെവച്ചാണ് കുത്തേറ്റതെന്നോ ആരാണ് കുത്തിയതെന്നോ വ്യക്തമല്ല. യുവാവ് നടന്നുവരുന്ന ദൃശ്യങ്ങൾ മാത്രമേ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറയിൽ ഉള്ളൂ.
നഗരത്തിലെ മറ്റ് സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിക്കുകയാണ്.പരേതരായ അബ്ദുൽ അസീസിന്റെയും ഫസീലയുടെയും മകനാണ് മരിച്ച അനീസ്. സഹോദരങ്ങൾ: അനസ്, അസ്ലം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.