എരുമേലി;ഓണം സ്പെഷ്യൽ ഡ്രൈവിനോടാനുബന്ധിച്ച് എരുമേലി എക്‌സൈസ് റേഞ്ച് പാർട്ടി ഐബി പാർട്ടിയുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെ മണിമല മുക്കട ജംങ്ഷനിൽ നിന്നും ആറു കിലോ കഞ്ചാവ് പിടികൂടി.
ഓണ വിപണി ലക്ഷ്യമിട്ട് രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 6 കിലോ ഗ്രാം ഗഞ്ചാവ് കടത്തി കൊണ്ടുവന്ന മണിമല ചാരുവേലി മുള്ളൻകുഴിയിൽ വീട്ടിൽ സാമൂവേൽ മത്തായി മകൻ മാത്യൂ സാമൂവേൽ (26) ,റാന്നി താലൂക്കിൽ റാന്നി വില്ലേജിൽ താഴത്തെകുറ്റ് വീട്ടിൽ ജയപ്രകാശ് മകൻ ജിഷ്ണു ജയപ്രകാശ് (23) എന്നീ യുവാക്കളെയാണ്അറസ്റ്റ് ചെയ്തതത്.എരുമേലിയിലെ സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കും വിതരണം നടത്തുന്നതിനായാണ് ഒഡിഷയിൽ നിന്നും ഗഞ്ചാവ് എത്തിച്ചത്. കഴിഞ്ഞ ഒരാഴ്ച കാലമായി ഷാഡോ ടീം മാമ്മൻ സാമൂവൽ, ശ്രീലേഷ് എന്നിവരുടെ നിരീക്ഷണത്തിൽ ആയിരുന്നു.എക്‌സൈസ് ഇൻസ്‌പെക്ടർ അമൽ രാജൻ,
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗിരീഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ അഭിലാഷ്, സുമോദ്, IB ടീം അംഗങ്ങളായ ടോജോ ടി ഞള്ളിയിൽ, അരുൺ C ദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനുരാജ്, വിഷ്ണു, റോയി, ഡ്രൈവർ ജോഷി എന്നിവരും റെയിഡിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.