പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കളെ, New Zealand ലേക്ക് എന്ന ജോലി വാഗ്‌ദാനം ശ്രദ്ധിക്കുക

പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കളെ,

ഈ നാളുകളിലായി നിരവധി മലയാളികളെ ജോലി വാഗ്ദാനം ചെയ്തു വിസിറ്റ് വിസയിൽ പല ഏജൻസികളും New Zealand ലേക്ക് അയക്കുന്നുണ്ട്. ഇവിടെ വന്നാൽ കോൺടാക്ട് ചെയ്യുന്നതിനായി ഇവിടുത്തെ ഒരു കോൺടാക്ട് നമ്പറും കൊടുക്കും. "ഈ നമ്പറിൽ വിളിച്ചാൽ വിസയും ജോലിയും അവർ തന്നെ അറേഞ്ച് ചെയ്തു കൊടുക്കും" എന്നു പറഞ്ഞാണ് ന്യൂസിലന്റിലേക്കു വിമാനം കയറ്റി വിടുന്നത്.

ഇതിലെ മറ്റൊരു രസം എന്തെന്നാൽ ന്യൂസിലൻഡിൽ എത്തിയാൽ കോൺടാക്ട് ചെയ്യേണ്ട ആളിന്റെ Indian നമ്പറാണ് ഏജൻസി കൊടുക്കുക. അവരെ ഇന്ത്യൻ നമ്പറിലുള്ള WhatsApp-ൽ കോൺടാക്ട് ചെയ്യണം. നിരവധി തവണ വിളിച്ചാലും ഇവർ ഫോൺ എടുക്കാറില്ല.

"ന്യൂസിലൻഡിൽ താമസമുള്ള ആളിന്റെ ന്യൂസിലൻഡ് മൊബൈൽ നമ്പർ എന്തു കൊണ്ടു വിസിറ്റ് വിസയിൽ വരുന്നവർക്ക് കൊടുക്കുന്നില്ല?എന്തായാലും ജോലിയും വിസയും അറേഞ്ച് ചെയ്തു കൊടുക്കുന്ന ആളല്ലേ അപ്പൊ എന്തുകൊണ്ട് ഇവിടുത്തെ നമ്പർ കൊടുക്കുന്നില്ല? WhatsApp-ൽ കോൺടാക്ട് ചെയ്യാൻ പറയുന്നതിന്റെ ലോജിക് സാമാന്യ ബോധം ഉള്ളവർക്കു മനസിലാക്കാവുന്നതാണ്"

അഞ്ച് ലക്ഷവും ടിക്കറ്റ് ചാർജുമാണ് ഏജൻസികൾ വിസിറ്റ് വിസയ്ക് ഈടാക്കുന്നത്. കൂടാതെ ന്യൂസിലൻഡിൽ വന്നതിനു ശേഷമുള്ള ഹോട്ടൽ Accommodation ചിലവും ആഹാരത്തിനുമുള്ള ചിലവു കാശും അധികമായി കയ്യിൽ കരുതണം.

വലിയ സ്വപ്നങ്ങളും കണ്ടു കടം വാങ്ങിയും, വട്ടിപലിശയ്ക്കു പണവും വാങ്ങി ആരോടും ഒന്നും തിരക്കാതെയും പറയാതെയും ഏജൻസി വഴി New Zealand ൽ വന്ന ശേഷമാണ് തങ്ങൾ ട്രാപ്പിൽ പെട്ടുപോയെന്നറിയുന്നത്. പെട്ടുപോയവരാകട്ടെ  പേടി കാരണം ഏജൻസിയുടെ പേര് ആരോടും വെളിപ്പെടുത്താറുമില്ല. അതുകാരണം  മറ്റുള്ളവരും പെട്ടുപോകുന്നു.

ന്യൂസിലൻഡിൽ വിസിറ്റ് വിസയിൽ വന്നു ഒരു ആക്രെഡിറ്റഡ് എംപ്ലോയറിനെ കണ്ടെത്തി Work Visa നേടുന്നത് വളരെ എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും Unskilled കുടിയേറ്റക്കാർ. 

Auckland-ൽ നിരവധി ആളുകളാണ് ഇങ്ങനെ വന്നു പെട്ടുകിടക്കുന്നത്. മാനസിക സമ്മർദ്ദവും, നിത്യ ചിലവിനായി കയ്യിലുള്ള കാശ്  കുറയുന്നതും കാരണം എന്ത് ചെയ്യണമെന്ന് അറിയില്ലാത്ത അവസ്ഥയിലാണ്. കാശില്ലാത്തതിനാൽ ആഹാരം ഒരു നേരമായി ചുരുക്കി ജീവിക്കുന്നവരുമുണ്ട്.

ന്യൂസിലൻഡിൽ ജീവിത ചെലവ് വളരെ കൂടുതലായതിനാൽ നാട്ടിൽ നിന്നും കൊണ്ടുവരുന്ന കാശു തീർന്നുപോകാൻ വളരെ താമസമൊന്നും വേണ്ട. എന്തു ജോലിയും ചെയ്യാൻ തയാറായി വന്നിരിക്കുന്നവർക്കു Work Visa ഇല്ലാത്തതിനാൽ ഒരു ജോലിയും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. 

ന്യൂസിലൻഡ് കണ്ടിട്ടുപോലുമില്ലാത്ത കുറേ YouTube ചാനലിലെ ചേട്ടൻചേച്ചിമാരുടെ വീഡിയോ കണ്ടു വിസിറ്റ് വിസയിൽ ന്യൂസിലന്റിൽ വന്നു പെട്ടുപോയവരും ഉണ്ട്. ഇപ്പോൾ ന്യൂസിലൻഡിൽ ഉള്ളവരും പാവങ്ങളെ ജോലിക്കാര്യം പറഞ്ഞു പറ്റിക്കുന്ന വീഡിയോ ഇടുന്നുണ്ട്. ദയവു ചെയ്തു YouTube ചേട്ടന്മാർ/ചേച്ചിമാർ ആധികാരികമായി അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു പാവങ്ങളെ അപകടത്തിലാക്കരുത്. (Subscribers/Views  കുറഞ്ഞാലും നിങ്ങൾക്ക് പുണ്യം കിട്ടും.)

Advanced Technology-യും വിരൽ തുമ്പിൽ കാര്യങ്ങൾ അറിയാനുള്ള സാഹചര്യവും ഉള്ള ഇന്നത്തെ കാലത്തും പാവങ്ങൾ പറ്റിക്കപെടുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ അതിശയം തോന്നുന്നു.

ഇതു വായിക്കുന്ന ഓരോരുത്തർക്കും ഇതു ശരിയാണെന്നു തോന്നുന്നുണ്ടെങ്കിൽ മറ്റുള്ളവരിലേക്ക് ഇക്കാര്യങ്ങൾ എത്തിക്കാനുള്ള ഉത്തരവാദിത്തം ഉണ്ട്. പരമാവധി ഷെയർ ചെയ്യുക. 

ചിലവില്ലാത്ത ഈ ചെറിയ കാര്യം കൊണ്ടു ഒരാൾക്കെങ്കിലും കാര്യങ്ങൾ മനസിലായാൽ  അതുതന്നെ ഏറ്റവും വലിയ കാര്യം.

എന്ന് നിങ്ങളുടെ ഒരു സുഹൃത്ത്.  New Zealand

Thank you very much.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !