പുഴയിലേക്ക് ചാഞ്ഞ തെങ്ങിൽ കയറി, ചാടാൻ ശ്രമിച്ചു; തെങ്ങ് മുറിഞ്ഞ് വീണ് യുവാക്കൾക്ക് അപകടം

മലപ്പുറം ജില്ലയിലെ കാളികാവ് ഉദരംപൊയില്‍ കെട്ടുങ്ങല്‍ ചിറയില്‍ വിനോദസഞ്ചാരത്തിനെത്തിയവര്‍ തെങ്ങ് പൊട്ടി വീണ് അപകടത്തില്‍ പെട്ടു. വലിയ തെങ്ങിന് മുകളില്‍ കയറി വെള്ളത്തിലേക്ക് ചാടാനുള്ള സാഹസിക ശ്രമത്തിനിടെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.

 പുഴയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന തെങ്ങിന്റെ മുകളില്‍ കയറിയ നാല് പേരടങ്ങുന്ന യുവാക്കളാണ് തെങ്ങ് മുറിഞ്ഞ് പുഴയിലേക്ക് വീണത്. കരുളായി സ്വദേശികളായ  യുവാക്കളാണ് അപടത്തില്‍ പെട്ടത്. പുഴയില്‍ വെള്ളം കൂടുതലായിരുന്നെങ്കിലും ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.

യുവാക്കളെ കാളികാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ പ്രദേശമാണിവിടം. തെങ്ങില്‍ കയറി പുഴയിലേക്ക് ചാടി കുളിക്കാന്‍ നിരവധി യുവാക്കളാണ് ഇവിടെ എത്താറ്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !