കോട്ടയം: കുര്‍ബാനയ്ക്കിടെ പള്ളിയ്ക്കകത്ത് നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍. ഗോപിന്ദ് സിംഗ് (34)നെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച്ച പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപമുള്ള ഗുഡ് ഷെപ്പേര്‍ഡ് പള്ളിയിലാണ് സംഭവം.
കുര്‍ബാനയ്ക്ക് പങ്കെടുക്കാൻ എത്തിയ പെണ്‍കുട്ടി സമീപത്തുണ്ടായിരുന്ന ഡെസ്കില്‍ മൊബൈല്‍ ഫോണ്‍ വച്ചതിനുശേഷം പ്രാര്‍ത്ഥിക്കുന്നതിനിടെ ഇയാള്‍ പിന്നില്‍ നിന്നുമെത്തി മൊബൈല്‍ ഫോണുമായി കടന്നുകളയുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയുമായിരുന്നു.
ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ അനുരാജ്, സുരേഷ് കുമാര്‍, സി.പി.ഒമാരായ അജേഷ്, അനൂപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.