തിരുവനന്തപുരം ;ഫാ.യൂജിന്‍ പേരേരയ്ക്കെതിരെ കേസെടുത്തത് തീരദേശ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ
മുതലപ്പൊഴിയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിമാര്‍ക്കെതിരായ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന്റെ പേരില്‍ ഫാ.യൂജിന്‍ പേരേരയ്ക്കെതിരെ കേസെടുത്ത നടപടിയില്‍ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രംഗത്ത്.
തീരദേശ ജനങ്ങളോടുള്ള വെല്ലുവിളിയാണിത്.മന്ത്രിമാരാണ് പ്രകോപനം ഉണ്ടാക്കിയത്.മുതലപ്പൊഴി പ്രശ്നം പരിഹരിക്കുമെന്ന് നിയമസഭയില്‍ ഉറപ്പ് നല്കിയ സർക്കാർ ഇതുവരെ ചെറുവിരൽ അനക്കിയില്ല.
സർക്കാർ തീര പ്രദേശക്കാരെ ശത്രുക്കളായി കാണുന്നു.യുജിൻ പെരേരയ്ക്കെതിരായ കേസ് അടിയന്തരമായി പിൻവലിക്കണം.അതിജീവന സമരത്തെയാണ് സർക്കാർ തള്ളിപ്പറയുന്നത്.
വൈകാരികമായി പ്രതികരിക്കുന്നവരാണ് തീരദേശത്തുള്ളവർ.സാന്ത്വനത്തിന്റെ വാക്കായിരുന്നു മന്ത്രിമാർ പറയേണ്ടിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.