ബെംഗളൂരു: നഗരത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട അഞ്ച് ഭീകരവാദികളെ തോക്കുകളും വെടിക്കോപ്പുകളും ഉള്‍പ്പെടെ വന്‍ ആയുധശേഖരവുമായി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു.
ഇവരില്‍ നിന്ന് 7 പിസ്റ്റലുകള്‍, വെടിയുണ്ടകള്‍, വോക്കി-ടോക്കികള്‍, കഠാരകള്‍ തുടങ്ങിയവ പിടിച്ചെടുത്തതായും ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു.അറസ്റ്റിലായവരില്‍ അഞ്ച് പേരും 2008ലെ ബെംഗളൂരു സ്ഫോടനക്കേസിലെ മുഖ്യപ്രതി തടിയന്റവിട നസീര്‍ റീക്രൂട്ട് ചെയ്തവരാണെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
നസീറിന് ഭീകരവാദ സംഘടനയായ ലഷ്കര്‍ ഇ തൊയിബയുമായി അടുത്ത ബന്ധമുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. സയ്യിദ് സുഹേല്‍, ഉമര്‍, ജാനിദ്, മുദാസിര്‍, സാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നഗരത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും കമ്മീഷണര്‍ പറഞ്ഞു.
കൊലപാതകം, പിടിച്ചുപറി തുടങ്ങി വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ പരപ്പന അഗ്രഹാര ജയിലിലില്‍ വച്ച് തടിയന്റവിട നസീര്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇവര്‍ നഗരത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.
സുല്‍ത്താന്‍പാളയിലെ കനകനഗര്‍ പ്രദേശത്തെ ഒരു ആരാധനാലയത്തിന് സമീപത്ത് നിന്നാണ് അഞ്ച് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.