കോട്ടയം;ഈരാറ്റുപേട്ട വാഗമൺ റോഡിലെ നിർമ്മാണത്തിൽ ഉണ്ടായ അപാകതകളും ക്രമക്കെടുകളും വിജിലൻസ് അന്വേഷിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഒന്നാമത്തെ കരാറുകാരനായ ഡീൻ കൺസ്ട്രക്ഷൻ നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ വലിയ ക്രമക്കേടുകൾ ആണ് ഉണ്ടായത്.
ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്നാണ് ഡീൻസ് കൺസ്ട്രക്ഷനിൽ നിന്നും കരാർ മാറ്റി പുതിയ ടെൻഡർ വിളിച്ച് ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിച്ചത്.അവിടെത്തന്നെ പഴയ കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റിൽ ഉണ്ടാകേണ്ട വലിയ തുക നഷ്ടമുണ്ടാകേണ്ടിയിരുന്നു ഊരാളുങ്കലിനെ കൊണ്ട് തുക കുറച്ചു കോട്ട് ചെയ്യിപ്പിച്ചാണ് ടെൻഡർ നടപടികളുമായി മുന്നോട്ടുപോയത്.വളരെ ചെറിയ തുകയ്ക്ക് എടുത്ത ഊരാളുങ്കൽ സൊസൈറ്റി നിലവാരമില്ലാത്ത വർക്കാണ് ഈ റോഡിൽ ചെയ്തത്,8 സെന്റീമീറ്റർ വേണ്ട ടാറിങ്ങിന്റെ കനം പലസ്ഥലങ്ങളിലും 5 സെന്റീമീറ്റർ പോലും ഇല്ല, മാത്രവുമല്ല ഉറവ ഉണ്ടാവുന്ന സ്ഥലങ്ങളിൽ വെറ്റ് മിക്സ് വിരിക്കുന്നതിനുള്ള പ്രൊവിഷൻ ടെണ്ടറിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്,
എന്നാൽ അത്തരം സ്ഥലങ്ങളിൽ വെറ്റ് മിക്സ് വിരിക്കുന്നതിനോ ഉറവ ഒഴിവാക്കുന്നതിനോ ശ്രമിച്ചിട്ടില്ല. മാത്രവുമല്ല ഉരാളുങ്കൽ സൊസൈറ്റി നടത്തുന്ന വർക്കുകളിലെല്ലാം PWD ഉദ്യോഗസ്ഥർ കാഴ്ചക്കാരായി നോക്കി നിൽക്കുകയാണ്.
എത്ര മോശമായി അവർ വർക്ക് ചെയ്താലും അതിനെതിരെ പ്രതികരിക്കാൻ PWD ഉദ്യോഗസ്ഥർക്ക് അവകാശമില്ലത്ത സ്ഥിതിയാണുള്ളത്.ഇതിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്നും , ഇല്ലെങ്കിൽ കോടതിയെ സമീപിക്കും എന്നും ഷോൺ ജോർജ് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.