മുംബൈ:അഭിപ്രായ ഭിന്നത രൂക്ഷമായതോടെ മഹാരാഷ്ട്രയിലെ ബിജെപി നേതാവ് പങ്കജ മുണ്ടെ പാർട്ടിയിൽ നിന്ന് രണ്ടുമാസത്തേക്ക് അവധിയെടുത്തു. പാർട്ടിയിൽ തന്നെ ഒതുക്കുകയാണെന്ന് പങ്കജ പരസ്യമായി പ്രതികരിച്ചിരുന്നു.
താൻ കോൺഗ്രസിൽ ചേരുകയാണെന്ന പ്രചാരണം നുണയാണ്. എന്നാല്‍ എൻസിപിയുടെ എൻഡിഎ പ്രവേശനം പാർട്ടിക്കുള്ളിൽ അസംതൃപ്തരുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും പങ്കജ വിശദമാക്കി.
ബിജെപി ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് പങ്കജ മുണ്ടേ അവധിയെടുത്തിരിക്കുന്നത്. അതേ സമയം എന്‍സിപി ബിജെപി സഖ്യത്തിനെതിരെ പാര്‍ട്ടിയില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയിട്ടുണ്ട്. എന്‍സിപിക്കെതിരെ ഏറെക്കാലം പോരടിച്ച നേതാക്കള്‍ക്ക് ഈ സഖ്യം അത്ര എളുപ്പത്തില്‍ അംഗീകരിക്കാനാവില്ലെന്നാണ് ഫട്നാവിസ് പ്രതികരിച്ചത്.
പങ്കജ മുണ്ടേയുടെ തിരിച്ച് വരവ് സംബന്ധിച്ച് ദേശീയ നേതൃത്വം വിശദമാക്കുമെന്നും ഫട്നാവിസ് പറഞ്ഞു. അതേസമയം പങ്കജ മുണ്ടേ കോണ്‍ഗ്രസിലേക്കെന്ന് വാര്‍ത്ത നല്കിയ ചാനലിനെതിരെ മാനഹാനിക്ക് പരാതി നല്‍കുമെന്ന് മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടേയുടെ മകള്‍ കൂടിയായ പങ്കജ മുണ്ടേ പ്രതികരിച്ചു.
2019ല്‍ ബന്ധുവായ ധനഞ്ജയ് മുണ്ടേയ്ക്കെതിരെ തോറ്റതിന് പിന്നാലെയാണ് പങ്കജ മുണ്ടേയെ 2020ല്‍ ബിജെപി ദേശീയ സെക്രട്ടറി സ്ഥാനത്ത് നിയമിക്കുന്നത്.തന്റെ ധാര്‍മ്മികതയ്ക്കെതിരെ അടക്കം പാര്‍ട്ടിയില്‍ നിന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നതായും വ്യാപകമായി ദുഷ് പ്രചാരണം നടന്നതായും പങ്കജ മുണ്ടേ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.
ജൂണ്‍ രണ്ടാം വാരത്തില്‍ കമിതാക്കളെ ബഹുമാനിക്കണമെന്ന് പങ്കജ മുണ്ടേ പ്രതികരിച്ചത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരുന്നു.മധ്യപ്രദേശിലെ ജബല്പൂരില് ലൗവ് ജിഹാദുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടാണ് രണ്ട് ആളുകളെ ഒന്നിച്ച കൊണ്ടുവരുമ്പോള്‍ അതിനെ ബഹുമാനിക്കണമെന്നാണ് പങ്കജ മുണ്ടേ പറഞ്ഞത്.
പ്രണയത്തിന് അതിര്‍ത്തികള്‍ ഇല്ല, അവര്‍ പ്രണയത്തിന് വേണ്ടി മാത്രം ഒന്നായതാണെങ്കില്‍ അതിനെ ബഹുമാനിക്കണമെന്നും അവര്‍ വിശദമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.