തൃശൂര്‍; ജില്ലയില്‍ നാളെ നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക്. നഴ്സുമാരെ മർദിച്ച നൈൽ ആശുപത്രി എംഡി ഡോ. അലോകിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് യുഎൻഎ അറിയിച്ചു. അത്യാഹിത വിഭാഗത്തിലും പണിമുടക്കുമെന്ന് യുഎന്‍എ സംസ്ഥാന അധ്യക്ഷന്‍ ഷോബി ജോസഫ് പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയോടെയാണു സംഭവം.നഴ്സുമാരുടെ സംഘടനയായ യുഎന്‍എയില്‍ അംഗമായതിന് പിന്നാലെ 6 നഴ്സുമാരെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പേരില്‍ നഴ്സുമാര്‍ പ്രതിഷേധം ആരംഭിച്ചതോടെ ലേബര്‍ ഓഫിസര്‍ ചര്‍ച്ചയ്ക്കു വിളിച്ചു. നഴ്സുമാരും ഡോക്ടർമാരും തമ്മിലുള്ള ചർച്ചയ്ക്കിടെ ഗർഭിണിയായ നഴ്സിനെ അലോക് ചവിട്ടിയെന്നാണ് നഴ്സുമാരുടെ ആരോപണം.
സ്റ്റാഫ് നഴ്സായ ലക്ഷ്മിയെയാണ് ഡോക്ടർ ചവിട്ടിയത്. ചവിട്ടേറ്റതിനെ തുടർന്ന് ഗർഭിണിയായ ലക്ഷ്മി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.കൂടാതെ മര്‍ദ്ദനമേറ്റ നഴ്സുമാരായ ശ്രുതി, അശ്വതി, ജിജി, മഞ്ജു, സംഗീത എന്നിവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.