കോട്ടയം: ചാന്നാനിക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ കണിയാമലയിലെ കാണിക്കമണ്ഡപം കുത്തിത്തുറന്ന് മോഷണം. ജംഗ്ഷനിലെ സെന്റ് മേരീസ് ജറുസലേം ക്നാനായ സുറിയാനി പള്ളിയിലെ കുരിശിൻതൊട്ടിയുടെ വാതിലും തകർക്കാൻ ശ്രമിച്ചിട്ടുണ്ട്.
സമീപത്തെ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും മോഷണശ്രമം നടന്നിട്ടുണ്ട്. ഇവിടെത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നും രണ്ടരയോടെയാണ് മോഷണ ശ്രമം നടന്നിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.രാവിലെ കാണിക്കമണ്ഡപത്തിൽ വിളക്ക് തെളിയിക്കാനെത്തിയ നാട്ടുകാരാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് വാർഡ് മെമ്പറിനെയും പിന്നീട് പോലീസിലും വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പനച്ചിക്കാട് പഞ്ചായത്തിന്റെ, 18, 5 വാർഡുകളിലായാണ് കാണിക്കമണ്ഡപവും, കുരിശും തൊട്ടിയും സ്ഥിതി ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.