തിരുവനന്തപുരം: വൈദീക വേഷത്തിലെത്തി പത്തുവയസുകാരനെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റില്‍. ആര്യനാട് ചെറിയാര്യനാട് ചൂഴാപ്ലാമൂട് വീട്ടില്‍ മോനിയെ 52) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.
പ്രാര്‍ത്ഥനയ്ക്കെന്ന വ്യാജേന വൈദിക വേഷത്തിലെത്തിയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ മാസം 26 ന് വൈകുന്നേരം അഞ്ചോടെ വിഴിഞ്ഞത്താണ് സംഭവം.പള്ളിയിലെ പുരോഹിതൻ എന്ന് പരിചയപ്പെടുത്തിയാണ് പത്തു വയസുകാരനും അനുജത്തിയും മാത്രമുണ്ടായിരുന്ന വീട്ടില്‍ മോനി എത്തിയത്.
പ്രാര്‍ത്ഥനയ്ക്കെന്ന വ്യാജേന വീടിനുള്ളില്‍ കയറിയ മോനി പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടി നടന്ന കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് സമീപത്തെ സിസിടിവി പരിശോധനയിലാണ് മോനിയെ തിരിച്ചറിഞ്ഞത്.
വിവാഹിതനാണ് മോനി. എന്നാൽ, ഭാര്യ നേരത്തെ ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. നേരത്തെ പതിനേഴുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മാരായമുട്ടം പൊലീസും ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.