തൃശൂർ: പാലക്കാട് ദേശീയപാതയിലെ കുതിരാനിൽ വിള്ളൽ വീണ് റോഡ് ഇടിഞ്ഞ ഭാഗം പൊളിച്ചു തുടങ്ങി. അറ്റകുറ്റ പണിക്കായി ജെസിബി ഉപയോഗിച്ചാണ് റോഡ് പൊളിക്കുന്നത്. ഗതാഗതം ഒരു വശത്തു കൂടി മാത്രമാക്കിയിട്ടുണ്ട്.
ദേശീയപാത 544ല്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയിലുണ്ടായ വിള്ളലിന്റെ വ്യാപ്തി വര്‍ദ്ധിച്ച സാഹചര്യത്തില്‍ റോഡിന്റെ ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം പൂര്‍ണ്ണമായി നിര്‍ത്തിവച്ചു.തൃശൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ദേശീയപാതയുടെ ഇടതുവശം മാത്രമാണ് ഗതാഗതത്തിന് ഉപയോഗിക്കുന്നത്. ഇരുവശത്തേക്കുമുള്ള വാഹനങ്ങള്‍ ഇതുവഴി ഓരോ വരിയായാണ് കടത്തിവിടുന്നത്.റോഡിന്റെ വിള്ളലുണ്ടായ ഭാഗത്തു കൂടിയുള്ള ഗതാഗതം ഏകദേശം ഒരു കിലോമീറ്ററോളം പൂര്‍ണ്ണമായും നിര്‍ത്തി വച്ചിരിക്കുകയാണ്. വിള്ളലുണ്ടായ ഭാഗം കരാറുകാര്‍ സ്വന്തം ചെലവില്‍ പൂര്‍ണ്ണമായും പൊളിച്ചുമാറ്റിയ ശേഷമാണ് പുനര്‍നിര്‍മ്മിക്കുന്നത്.
ദേശീയപാത അതോറിറ്റിക്ക് പുറമെ, റോഡ് സുരക്ഷാ അതോറിറ്റി, നാറ്റ്പാക്ക്, പാലക്കാട് ഐഐടി ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ മേല്‍നോട്ടത്തിലാണ് നിർമ്മാണം.അതേസമയം, കരാറുകാര്‍ക്കെതിരേ ദുരന്തനിവാരണ നിയമം അനുസരിച്ചുള്ള നടപടിയുടെ ഭാഗമായി ജില്ലാ ഭരണകൂടം നോട്ടീസ് നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.