കോയമ്പത്തൂർ;ജീവിതം തന്നെ മാറ്റി മറിക്കുന്നതാണ് കലോത്സവങ്ങളെന്ന് ഗായകൻ പി. ഉണ്ണികൃഷ്ണൻ. കോൺഫെഡറേഷൻ ഓഫ് തമിഴ് നാട് മലയാളി അസോസിയേഷൻസ് (സി.ടി.എ൦.എ)
സംഘടിപ്പിക്കുന്ന തമിഴക മണ്ണിലെ ഏറ്റവും വലിയ യുവജനോത്സവമായ ഉത്സവ് 2023 ചെന്നൈ, മുഗപ്പെയാർ മാർ ഗ്രിഗോറിയോസ് കോളേജിൽ ഒരുക്കിയ വേദിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രശസ്ത ഗായകനായ പി. ഉണ്ണികൃഷ്ണൻ.
സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുവാൻ തമിഴ് നാട്ടിലെ മയാളികൾക്ക് ലഭിക്കാവുന്ന എറ്റവും വലിയ വേദിയാണ് സി.ടി.എം.എ യുടെ ഉത്സവ് എന്നും അദ്ദേഹം പറഞ്ഞു.
പരുപാടിയിൽ' സി.ടി.എം.എ പ്രസിഡന്റ് എം.കെ.സോമൻ മാത്യു അദ്ധൃക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. പി. അൻവർ, പ്രൊജക്റ്റ് ചെയർമാൻ സോമൻ കൈതക്കാട്, വൈസ് ചെയർമാൻ എൻ. ഗോപാലൻ, മുൻ പ്രസിഡന്റ് എം. നന്ദഗോവിന്ദ്, മാർ ഗ്രിഗോറിയോസ് കോളേജ്സെക്രട്ടറി ഫാ. മാതൃു പള്ളിക്കുന്നേൻ, ഫെയ്മ ദേശീയ വർക്കിംഗ് പ്രസിഡന്റ് കെ. വി. മോഹൻ, സി. ടി. എം. എ ട്രഷറർ ആർ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റുമാരായ കെ. മനോഹര7ൻ, സി. കെ. വാസുക്കുട്ടൻ,
വൈസ് ചെയർമാൻ സി. സി. സണ്ണി ഉത്സവ് ചീഫ് കോർഡിനേറ്റർ കെ. ആർ. രാജീവ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഉത്സവ് വേദിയിൽ ഉദ്ഘാടകനായെത്തിയ ഗായകൻ ഉണ്ണികൃഷ്ണന്റെ പിറന്നാളാഘോഷം കലോത്സവത്തിന് ഇരട്ടി മധുരമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.