മേജർ സന്ദീപ് ഉണ്ണികൃഷ്ണനെപ്പോലുള്ള പോരാളികൾ രാജ്യസേവനത്തിന്റെ മൂല്യങ്ങളെക്കുറിച്ച് നമ്മെ ഓർമിപ്പിക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.

തിരുവനന്തപുരം : മേജർ സന്ദീപ് ഉണ്ണികൃഷ്ണനെപ്പോലുള്ള പോരാളികൾ രാജ്യസേവനത്തിന്റെ മൂല്യങ്ങളെക്കുറിച്ച് നമ്മെ ഓർമിപ്പിക്കുന്നുവെന്ന്  കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.

കേരള സന്ദർശനത്തിനെത്തിയ കേന്ദ്ര ഇലക്ട്രോണിക്‌സ് & വിവര സാങ്കേതിക സഹമന്ത്രി  രാജീവ് ചന്ദ്രശേഖർ  ആദ്യ ദിവസം മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുക ആയിരുന്നു.

മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെക്കുറിച്ചും  പ്രചോദനത്തിന്റെ ഉറവിടമെന്ന നിലയിൽ അവയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നി പറഞ്ഞു.സഹപൗരന്മാരോടുള്ള അഗാധമായ അർപ്പണബോധം എല്ലാവർക്കും വിലപ്പെട്ട പാഠമാണെന്ന് മന്ത്രി പറഞ്ഞു.

തുടർന്ന് തിരുവനന്തപുരം ശിവഗിരി മഠത്തിലെ ശ്രീനാരായണ ഗുരു മഹാസമാധി മന്ദിരത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച അദ്ദേഹം കൊല്ലം അമൃതപുരിയിൽ മാതാ അമൃതാനന്ദമയിയുമായി ചർച്ച നടത്തുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !