ശ്രീലങ്ക;1948-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് 2022-ൽ ശ്രീലങ്കയെ ബാധിച്ചത്, വിദേശനാണ്യ ശേഖരത്തിന്റെ കടുത്ത ദൗർലഭ്യം കാരണം.
രാജ്യം പ്രതിസന്ധിയിൽ അകപ്പെട്ടപ്പോൾ, ‘അയൽപക്കത്തിന് ആദ്യം’ എന്ന ഇന്ത്യയുടെ നയം ഏകദേശം 4 ബില്യൺ യുഎസ് ഡോളറിന്റെ ബഹുമുഖ സഹായം ശ്രീലങ്കയ്‌ക്ക് നേടിത്തന്നു.
കൊളംബോയിൽ ഇന്ത്യൻ ട്രാവൽ കോൺഗ്രസിന്റെ പ്രതിനിധികൾക്കായി സംഘടിപ്പിച്ച ഗാല ഡിന്നർ റിസപ്ഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സാമ്പത്തിക പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയുടെ സഹായഹസ്തം രാജ്യത്തിന് പുതുജീവൻ നൽകി ശ്രീലങ്കയിൽ ഉണ്ടാകേണ്ടിയിരുന്ന വലിയൊരു രക്തച്ചൊരിച്ചിൽ അതിലൂടെ ഒഴിവായെന്നും അബേവർധന പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും അവരുടെ സംസ്കാരങ്ങളും തമ്മിലുള്ള നാഗരിക ബന്ധങ്ങളും സമാനതകളും അദ്ദേഹം അനുസ്മരിക്കുകയും ചെയ്തു."ശ്രീലങ്കയും ഇന്ത്യയും സാംസ്കാരികമായും ദേശീയമായും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന രാജ്യങ്ങളാണ്.നയപരമായി, എല്ലാറ്റിനുമുപരിയായി ഇന്ത്യ ശ്രീലങ്കയുടെ വളരെ അടുത്ത സഹകാരിയും വിശ്വസ്ത സുഹൃത്തുമാണ്," അബേവർധന പറഞ്ഞു, "ഞങ്ങൾ കുഴപ്പത്തിലായപ്പോൾ", ഇന്ത്യ എല്ലായ്പ്പോഴും സഹായിച്ചു.
നമ്മുടെ വായ്പകളുടെ പുനഃക്രമീകരണം 12 വർഷത്തേക്ക് നീട്ടാൻ ഇന്ത്യ തയ്യാറാണെന്ന് അറിയാൻ സാധിച്ചു.താൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചിട്ടില്ല, ചരിത്രത്തിൽ ഒരിക്കലും, ഒരു രാജ്യവും ഇത്തരത്തിലുള്ള സഹായം നൽകിയിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.