പാലക്കാട് ബാലവിവാഹം നടന്നതിനെ തുടർന്ന് കുട്ടിയെ വിവാഹം ചെയ്ത ആൾക്കെതിരെ കേസെടുത്തു.

പാലക്കാട്: പാലക്കാട് ബാലവിവാഹം നടന്നതിനെ തുടർന്ന് കുട്ടിയെ വിവാഹം ചെയ്ത ആൾക്കെതിരെ  കേസെടുത്തു. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് ഭർത്താവിനെതിരെ ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തത്.

പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തു. സിഡബ്ല്യുസി നിർദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്. സംഭവത്തിനു ശേഷം മൂന്നു പേരും ഒളിവിലെന്ന് പൊലീസ് പറഞ്ഞു.

ചെർപ്പുളശേരി സ്വദേശിനിയായ 17 കാരിയെ വിവാഹം ചെയ്തത് ജൂൺ 29നാണ്. വിവാഹം നടന്നത് തൂത ക്ഷേത്രത്തിലായിരുന്നു. സംഭവത്തിൽ തുടർ അന്വേഷണത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !