മുണ്ടക്കയം കോസ് വേ പാലം മുങ്ങി മണിമലയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നു.

മുണ്ടക്കയം: കോസ് വേ പാലം മുങ്ങി മണിമലയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ 34ാം മൈല്‍ -എരുമേലി പാതയില്‍ മുളങ്കയം ഭാഗത്ത് വെള്ളംകയറി. ഇവിടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തീരമേഖലയിലെ ആളുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. മുൻ വര്‍ഷങ്ങളിലെ പ്രളയ സാഹചര്യം മുൻനിര്‍ത്തി ആളുകള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയായിരുന്നു.

മണിമലയാറിന്‍റെ കൈത്തോടുകളായ പൈങ്ങനത്തോടും നെടുംതോടും കരകവിഞ്ഞൊഴുകി. കൂട്ടിക്കല്‍, ഏന്തയാര്‍, ഇളങ്കാട്, മ്ലാക്കര ഭാഗങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ മേഖലയിലെ ചെറിയ തോടുകള്‍വരെ നിറഞ്ഞൊഴുകി.

പ്രളയത്തില്‍ തകര്‍ന്ന പ്രദേശത്തെ ചെറു പാലങ്ങള്‍ പുനഃസ്ഥാപിക്കാത്തതു മൂലം പല മേഖലകളിലേക്കുമുള്ള നാട്ടുകാരുടെ യാത്രയും തടസപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !