ഫിനാൻസ് സ്ഥാപനത്തിൽ നിന്നും പണം തട്ടിപ്പ് നടത്തിയ കേസിൽ ജീവനക്കാരൻ അറസ്റ്റിൽ

പൊൻകുന്നം : മഞ്ഞക്കുഴിയിൽ പ്രവർത്തിച്ചു വരുന്ന L&T Finance എന്ന സ്ഥപനത്തിന്റെ പേരിൽ പണം തിരുമറി നടത്തിയ കേസിൽ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെ്തു. പൂവരണി, മല്ലികശേരി ഭാഗത്ത്, കൂട്ടിയാനിൽ വീട്ടിൽ അജിത് ചന്ദ്രനെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെ്തത്.

ഇയാൾ സ്ഥാപനത്തിലെ കളക്ഷൻ ഏജൻ്റ് ആയി ജോലി ചെയ്തു വന്നിരുന്ന സമയം സ്ഥാപനത്തിൽ നിന്നും വായ്പ എടുത്ത 11 മൈക്രോ ഫിനാൻസ് മെമ്പർമരിൽ നിന്നു മുന്നുലക്ഷത്തി നാൽപ്പതിനായിരം (340000/- ) രൂപയോളം വാങ്ങി എടുക്കുകയും എന്നാൽ ഈ തുക മെമ്പർമാർക്ക് തിരികെ നൽകുകയോ ,സ്ഥാപനത്തിൽ തിരികെ അടക്കുകയോ ചെയ്യാതെ കബളിപ്പിച്ച് പണം ഇയാൾ തട്ടിയെടുക്കുകയായിരുന്നു. 

സ്ഥാപന ഉടമ നൽകിയ പരാതിയുടെ തുടർന്ന്  പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.പൊൻകുന്നം സ്റ്റേഷൻ സബ് ഇൻസ്പെകടർ അഭിലാഷ്.എം.ഡി , എ,എസ്,ഐ മാരായ നിസാർ ,അജിത് കുമാർ, സിപിഓ മാരായ, ഷാജി ചാക്കോ , ജയകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !