മഹാരാഷ്ട്ര;എൻസിപി പിളർത്തി ബിജെപിക്കൊപ്പം പോയ അജിത് പവാറിന്റെ അട്ടിമറി ശരദ് പവാറിന്റെ ജനപിന്തുണയ്ക്ക് മുന്നില്‍ തകരുമോ എന്ന് ഇന്നറിയാം. അണികളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാനും ശക്തിതെളിയിക്കാനും നേരിട്ടിറങ്ങിയ ശരദ് പവാർ ഇന്ന് മുംബൈയിൽ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.അതേ സമയം ശരദ്‌പവാര്‍ ശനിയാഴ്‌ച നാസിക്കിൽ നിന്ന് സംസ്ഥാന ജാഥ ആരംഭിക്കും.
എംഎൽഎമാർ ഒപ്പമുണ്ടെന്നും അത് വിമതർക്ക് മനസ്സിലാകുമെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീൽ പറഞ്ഞു. പവാറിന്റെ വിശ്വസ്‌തനായ പാട്ടീലിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി വിമതപക്ഷം പ്രസ്‌താവനയിറക്കി.
തന്നെ മാറ്റാൻ വിമതർക്ക് അധികാരമില്ലെന്നും പദവിയില്‍ തുടരുമെന്നും ജയന്ത് പാട്ടീൽ വ്യക്തമാക്കി. മറുകണ്ടം ചാടിയ എംഎൽഎമാരായ മക്രന്ദ് പാട്ടീൽ, ബാലാസാഹേബ് പാട്ടീൽ, ശിരൂർ എംപി അമോൽ കോൽഹെ എന്നിവർ തിരികെ എത്തിയത് ശരദ് പവാറിന്റെ ആത്മവിശ്വാസം കൂട്ടി.
അജിത് പവാറും ഇന്ന് നേതാക്കളുടെ നേതൃയോഗം വിളിച്ചിട്ടുണ്ട്. ബാന്ദ്രയിൽ നടക്കുന്ന യോഗത്തിൽ 36ൽ കൂടുതൽ എംഎൽഎമാരെ അണിനിരത്താൻ കഴിഞ്ഞില്ലെങ്കിൽ അജിത് പവാറിനും കൂട്ടർക്കും കൂറുമാറ്റ നിരോധന നിയമം ബാധകമാകും. 40 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം. ചൊവ്വാഴ്‌ച സെക്രട്ടറിയറ്റിനു സമീപം വിമതവിഭാഗം പുതിയ പാർടി ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.