കോഴിക്കോട്: വഴിതെറ്റിയ വയോധികന് കൈതാങ്ങായി ജില്ലാ കലക്ടർ. തിരിച്ചുപോകാൻ വഴി അറിയാതെ കല്ലായി പാലത്തിനരികെ നിന്ന ഇസ്മയിലിനെയാണ് ജില്ലാ കലക്ടർ എ. ഗീത ഇടപെട്ട് ബന്ധുക്കളുടെ അരികിലെത്തിച്ചത്.
ഊട്ടിയിൽനിന്നും ബന്ധുക്കളുടെ കൂടെ കോഴിക്കോട് എത്തിയതായിരുന്നു ഇസ്മയിൽ. ചായ കുടിക്കാനായി പുറത്തേക്കിറങ്ങിയപ്പോൾ വഴിതെറ്റി കല്ലായിപ്പുഴയുടെ അരികിലെത്തുകയായിരുന്നു. തുടർന്ന് ഇസ്മയിലിനെ കാണുന്നിലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പാരാതിയും നൽകി.വാക്കി ടോക്കി വഴി ഈ സന്ദേശം കലക്ടർക്കും ലഭിച്ചിരുന്നു. ഈ സമയത്ത് പന്നിയങ്കരയിൽ സൈറ്റ് വിസിറ്റിന് പോകുന്നതിനിടയിൽ കല്ലായി പാലത്തിന്റെ അടുത്തായി ഒരു വയോധികൻ നിൽക്കുന്നത് ശ്രദ്ധയിൽപെട്ട കലക്ടർ വണ്ടി നിർത്തി പൊലീസ് അറിയിച്ച സന്ദേശത്തിലെ രൂപസാദൃശ്യമുള്ള വ്യക്തിയെയാണ് പാലത്തിൽ കണ്ടതെന്ന് മനസിലാക്കുകയായിരുന്നു. തുടർന്ന് വയോധികന് അരികിലെത്തിയ കളക്ടർ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ ശ്രമിച്ചു.
എന്നാൽ മലയാളം വശമില്ലാത്ത വയോധികനോട് തമിഴിലാണ് കലക്ടർ കാര്യങ്ങൾ ചോദിച്ച് മനസിലാക്കിയത്. പ്രദേശം പരിചിതമല്ലെന്നും വഴിയറിയാതെ നിൽക്കുകയാണെന്നും ഇസ്മയിൽ കലക്ടറെ അറിയിച്ചു.
ആശങ്ക വേണ്ടെന്നും ബന്ധുക്കൾക്ക് അരികിലെത്തിക്കുമെന്നും കലക്ടർ പറഞ്ഞു. പൊലീസിൽ ബന്ധപ്പെട്ട് ഇസ്മയിലിനെ ബന്ധുക്കളുടെ അടുത്ത് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച ശേഷമാണ് കലക്ടർ മടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.