വാഗമൺ ഈരാറ്റുപേട്ട റൂട്ടിൽ ഒറ്റയീട്ടിക്കു സമീപം നിയന്ത്രണം നഷ്ടപെട്ട കാർ ബൈക്ക് യാത്രികരെ ഇടിച്ചു വീഴ്ത്തി നിർത്താതെ കടന്നു കളഞ്ഞു

ഈരാറ്റുപേട്ട;വാഗമൺ ഈരാറ്റുപേട്ട റൂട്ടിൽ ഒറ്റയീട്ടിക്കു സമീപം നിയന്ത്രണം നഷ്ടപെട്ട കാർ ബൈക്ക് യാത്രികരെ ഇടിച്ചു വീഴ്ത്തി നിർത്താതെ കടന്നു കളഞ്ഞു. വാഗമൺ ഭാഗത്തുനിന്നും വന്ന കൊല്ലം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് മൂന്ന് ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചിട്ട് നിർത്താതെ കടന്നു കളഞ്ഞത്.

ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.കൊല്ലം സ്വദേശികളായ അഞ്ചു പേർ വാഹനത്തിൽ ഉണ്ടായിരുന്നതായി പ്രദേശ വാസികൾ പറഞ്ഞു തുടർന്ന് ഈരാറ്റു പേട്ട ഭാഗത്തേക്ക് നിർത്താതെ ഓടിച്ചു പോയ വാഹനം തീക്കോയി ടൗണിൽ നാട്ടുകാർ തടഞ്ഞു നിർത്തി പോലീസിൽ ഏൽപ്പിച്ചു.

കാറിൽ സഞ്ചരിച്ചിരുന്നവർ മദ്യമോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിച്ചിരുന്നതായും നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. അപകടത്തിൽ ബൈക്ക് യാത്രികനായ ഒറ്റയീട്ടി ഇഞ്ചപ്പാറ ഭാഗത്തു താമസിക്കുന്ന ദേവസ്യാച്ചൻ കുരുവം പ്ലാക്കനെ- 

ഗുരുതരപരുക്കുകളോടെ ഭരണങ്ങാനം മേരിഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടപ്പെടുത്താനുണ്ടായ സാഹചര്യം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !